ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്ട് മേ​ളയ്ക്ക് നാളെ തുടക്കം
Wednesday, January 22, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ബി​എം ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റും വൈ​ഷ്ണ​വ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് പ്ര​ദ​ർ​ശ​ന​മേ​ള സ​പ്ത​വ​ർ​ണ​ങ്ങ​ൾ നാ​ളെ മ്യൂ​സി​യം ഹാ​ളി​ൽ ന​ട​ത്തും.
മേ​ള ക​വി ഗി​രീ​ഷ് പു​ലി​യൂ​രും റ​ജി വി​ജ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​യാ​യ ഷ​മാ അ​മീ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ദ​ർ​ശ​ന​മേ​ള 25 ന് ​സ​മാ​പി​ക്കും.​നൂ​റി​ല​ധി​കം വ​രു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം മേ​ള​യി​ലു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​ന്ധു വി. ​ച​ന്ദ്ര​ൻ,ജ്യോ​തി ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.