വാ​ള​യാ​ർ നീ​തി പ​ദ​യാ​ത്ര ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ​ത്തും
Wednesday, January 22, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റി​സ് ഫോ​ർ വാ​ള​യാ​ർ കി​ഡ്സ് ഫോ​റ​ത്തി​ന്‍റെ കൊ​ച്ചി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ദ​യാ​ത്ര ഇ​ന്ന് രാ​വി​ലെ 11ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ​ത്തും.
വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി സ​ഹോ​ദ​രി​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ക, ഹൈ​ക്കോ​ട​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് വി​ദ​ഗ്ധ​സം​ഘം അ​ന്വേ​ഷി​ക്കു​ക, കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഈ​മാ​സം നാ​ലി​നാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ എ​ത്തു​ന്പോ​ൾ അ​ന്വേ​ഷി പ്ര​സി​ഡ​ന്‍റ് കെ.​അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഴു​ത്തു​കാ​രി ജെ.​ദേ​വി​ക, ഡോ.​ആ​സാ​ദ്, കെ.​എം.​ഷാ​ജ​ഹാ​ൻ, കു​സു​മം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻ, വി.​എം.​മാ​ർ​സ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.