നു​ച്യാ​ട് ബാ​ങ്കി​ന് പ​രി​ക്ക​ള​ത്ത് ബ്രാ​ഞ്ച്
Wednesday, December 11, 2019 1:32 AM IST
ഉ​ളി​ക്ക​ൽ: നു​ച്യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​ക്ക​ളം ബ്രാ​ഞ്ച് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ലും വാ​യ്പാ വി​ത​ര​ണോ​ദ്ഘാ​ട​ന​വും സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​രി​ട്ടി അ​സി. ര​ജി​സ്ട്രാ​ർ എ. ​ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ദീ​ർ​ഘ​കാ​ലം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി​രു​ന്ന തോ​മ​സ് പാ​ല​ക്ക​ലോ​ടി​യെ ആ​ദ​രി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ഞ്ഞി​ലി​ത്തോ​പ്പി​ൽ, ചാ​ക്കോ പാ​ല​ക്ക​ലോ​ടി, കെ. ​ദി​ലീ​പ്, ബേ​ബി തോ​ലാ​നി, വി.​ബി. ഷാ​ജു, ഉ​ഷ പ്ര​ഭാ​ക​ര​ൻ, ജോ​ൺ പ​താ​പ​റ​മ്പി​ൽ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​എം. ജോ​സ​ഫ്, കെ. ​നാ​രാ​യ​ണ​ൻ, ജോ​യി മ​ണ്ഡ​പ​ത്തി​ൽ, കു​ര്യാ​ക്കോ​സ്, കു​ഞ്ഞി​രാ​മ​ൻ​ന​മ്പ്യാ​ർ, അ​ബ്ദു​ള്ള ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.