മി​മി​ക്രി വേ​ദി​യി​ലും താ​ര​മാ​യി ടി​ക് ടോ​ക്കി​ലെ സൂ​പ്പ​ർ​താ​രം
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ടി​ക്ക് ടോ​ക്കി​ലൂ​ടെ മാ​ത്രം ആ​ർ​ദ്ര​യു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ള ആ​രാ​ധ​ക​ർ​ക്ക് ഇ​ന്ന​ലെ അ​വ​ളു​ടെ "ലൈ​വ് പെ​ർ​ഫോ​മ​ൻ​സ്' നേ​രി​ട്ടു കാ​ണാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി.
വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ ശ​ബ്ദം അ​നു​ക​രി​ക്കു​ന്ന ബീ​റ്റ് ബോ​ക്സ് എ​ന്ന ശ​ബ്ദ​വി​ദ്യ മോ​ണോ​ആ​ക്ട് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ർ​ദ്ര​യ്ക്ക് ലൈ​ക്കു​ക​ൾ​ക്കു പ​ക​രം ഹൃ​ദ​യം നി​റ​ഞ്ഞ ക​യ്യ​ടി​ക​ൾ ന​ൽ​കി​യാ​ണ് ആ​രാ​ധ​ക​ർ യാ​ത്ര​യാ​ക്കി​യ​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മി​മി​ക്രി മ​ത്സ​ര​ത്തി​ലാ​ണ് ആ​ർ​ദ്ര സാ​ജ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്. യൂ​ട്യൂ​ബി​ൽ ബീ​റ്റ് ബോ​ക്സിം​ഗ് വീ​ഡി​യോ​സ് ക​ണ്ടാ​ണ് പ​ഠി​ച്ച​തെ​ന്ന് ആ​ർ​ദ്ര പ​റ​യു​ന്നു.
ടി​ക്ക് ടോ​ക്കി​ൽ ആ​ർ​ദ്ര ചെ​യ്തി​ട്ടു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജ​യ് ഹോ ​എ​ന്ന പാ​ട്ടി​ന്‍റെ ടി​ക്ക് ടോ​ക്ക് ആ​വി​ഷ്കാ​ര​ത്തി​ന് നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കും കി​ട്ടി​യി​രു​ന്നു. ഗാ​യ​ക​ൻ വി​ധു പ്ര​താ​പി​ന്‍റെ ഒ​രു പാ​ട്ടി​നാ​യും ബീ​റ്റ് ബോ​ക്സ് ശ​ബ്ദ​വി​ദ്യ ആ​ർ​ദ്ര അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ആ​ർ​ദ്ര മൂ​ന്നാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​ച്ഛ​ൻ സാ​ജ​ൻ. അ​മ്മ ദീ​പ.