യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Saturday, November 23, 2019 12:28 AM IST
നേ​മം: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പ​നം​കോ​ട് ശ്രീ​രാ​ഗം മു​ടു​മ്പി​ൽ വീ​ട്ടി​ൽ വി​ജ​യ​നെ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ പാ​പ്പ​നം​കോ​ട് പ​ണ​യി​ൽ മു​ടു​മ്പി​ൽ മ​ജു (38) പാ​പ്പ​നം​കോ​ട് പ​ണ​യി​ൽ മു​ടു​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു(​ചി​പ്പ​ൻ ഷി​ബു 43) എ​ന്നി​വ​രെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വി​ജ​യ​നോ​ട് മ​ജു​വി​നു​ള്ള മു​ൻ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ വി​ജ​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ‍/ ഇ​രു​വ​രും ഒ​ളി​വി​ലാ​യി​രു​ന്നു.
ഫോ​ർ​ട്ട് എ​സി​പി പ്ര​താ​പ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നേ​മം സി​ഐ ബൈ​ജു എ​ൽ.​എ​സ്.​നാ​യ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​സ​നോ​ജ്, വി.​എ​സ്.​സു​ധീ​ഷ് കു​മാ​ർ, ദീ​പു, പ​ത്മ​കു​മാ​ർ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.