തു​മ്പ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​നാ​യി സ്ഥലംവിട്ടു നൽകിയ പ​ള്ളി​ക്കും സ്കൂ​ളി​നും ഭൂ​മി പ​തി​ച്ചു ന​ല്‍​കും
Friday, November 22, 2019 12:23 AM IST
ശ്രീ​കാ​ര്യം : തു​മ്പ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കി​യ പ​ള്ളി​ക്കും സ്കൂ​ളി​നും ഭൂ​മി പ​തി​ച്ചു ന​ല്‍​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.
തു​മ്പ​യി​ൽ താ​മ​സി​ച്ചി​രു​ന്ന 183 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടും സ്ഥ​ല​വും സെ​ന്‍റ് മേ​രീ​സ് മ​ഗ്ദ​ല​ന ദേ​വാ​ല​യ​ത്തി​ന്‍റെ 61 ഏ​ക്ക​റും പ​ള്ളി​ത്തു​റ സ്കൂ​ളി​ന്‍റെ വ​ക 3.39 ഹെ​ക്ട​ർ ഭൂ​മി​യും ഉ​ൾ​പ്പെ​ടെ 89.32 ആ​ർ സ്ഥ​ല​മാ​ണ് സ​ർ​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ത്ത​ത്. തു​മ്പ​യി​ല്‍ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പ​ള്ളി​ത്തു​റ​യി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കു​കു​യും ചെ​യ്തി​രു​ന്നു.
അ​ന്ന് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്ക് പ​ക​രം സ​ർ​ക്കാ​ർ ഭൂ​മി ന​ൽ​കി​യെ​ങ്കി​ലും പ​ട്ട​യം ന​ൽ​കി​യി​രു​ന്നി​ല്ല. നീ​ണ്ട​കാ​ല നി​യ​മ ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ 2000ൽ 142 ​കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ല​ഭി​ച്ചു. തു​ട​ർ​ന്നു​ള്ള 41 പേ​ർ​ക്കും പ​ള്ളി​ക്കും സ്കൂ​ളി​നും പ​ട്ട​യം ല​ഭി​ച്ചി​രു​ന്നി​ല്ല.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ 41 കു​ടും​ബ​ങ്ങ​ള്‍​ക്ക് കൂ​ടി പ​ട്ട​യം ല​ഭി​ച്ചു. എ​ന്നാ​ല്‍ പു​ന​ര​ധി​വാ​സ ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട സെ​ന്‍റ് മേ​രി മ​ഗ്ദ​ല​നാ പ​ള്ളി​ക്കും, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും സ്ഥ​ലം പ​തി​ച്ചു ന​ല്‍​കി​യി​രു​ന്നി​ല്ല. പ​ള്ളി, സ്കൂ​ള്‍ എ​ന്നി​വ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന ച​ട്ട​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചാ​ണ് പ​ള്ളി​യും സെ​മി​ത്തേ​രി​യും നി​ല​നി​ല്‍​ക്കു​ന്ന 4.37 ഏ​ക്ക​ര്‍ ഭൂ​മി​യും, പ​ള്ളി​ത്തു​റ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന 3.39 ഏ​ക്ക​ര്‍ ഭൂ​മി​യും പ​തി​ച്ചു ന​ല്‍​കി​യ​ത്.