ലോ​ക പൈ​തൃ​ക​വാ​ര​ത്തി​ന് തു​ട​ക്കമായി
Wednesday, November 20, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പൈ​തൃ​ക​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ന​മ്മു​ടെ ത​ന​ത് പൈ​തൃ​ക​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​യു​ടെ മൂ​ല്യം മ​ന​സി​ലാ​ക്കി വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പൈ​തൃ​ക​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​നം, സെ​മി​നാ​ര്‍, പ്ര​ബ​ന്ധ​ര​ച​ന, പ്ര​ശ്നോ​ത്ത​രി, ചി​ത്ര​ര​ച​നാ മ​ത്സ​രം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം എ​ന്നി​വ ന​ട​ക്കും. ച​ട​ങ്ങി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ള​യം രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ്യൂ​സി​യം മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ര്‍ എ​സ്.​അ​ബു, ആ​ര്‍​ട്ട് മ്യൂ​സി​യം സൂ​പ്ര​ണ്ട് പി.​എ​സ്.​മ​ഞ്ജു​ള ദേ​വി ,ചി​ത്ര​കാ​രി എ​സ്. ഉ​മാ​മ​ഹേ​ശ്വ​രി, മ്യൂ​സി​യം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍ ച​ന്ദ്ര​ന്‍​പി​ള്ള, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍, സോ​ന, പു​രാ​രേ​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജെ. ​ര​ജി​കു​മാ​ര്‍, സാം​സ്കാ​രി​ക കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഗീ​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.