പ്ര​മേ​ഹം-​കു​ടും​ബ പ​രി​ര​ക്ഷ​യു​മാ​യി ജ്യോ​തി​ദേ​വ്സ്
Thursday, November 14, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബ​റ്റി​സ് ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള കേ​ര​ള​ത്തി​ലെ പ്ര​മേ​ഹ ചി​കി​ത്സാ​കേ​ന്ദ്ര​വും പ​ഠ​ന കേ​ന്ദ്ര​വു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്യോ​തി​ദേ​വ്സ് ഡ​യ​ബ​റ്റി​സ് ഹോ​സ്പി​റ്റ​ൽ ആ​ന്‍​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ (ജെ​ഡി​സി). 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​ർ​ന്നു വ​രു​ന്ന സ​മ​ഗ്ര പ്ര​മേ​ഹ ചി​കി​ത്സാ പ്ര​തി​രോ​ധ പ​ദ്ധ​തി, ഭി​ഷ​ഗ്വ​ര​ന്മാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ന​ൽ​കി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ത്തി വ​രു​ന്നു.
1998 മു​ത​ലാ​ണ് ജ്യോ​തി​ദേ​വ്സി​ൽ DTMS (Diabetes Telemanagement System) എ​ന്ന പ്ര​മേ​ഹ ടെ​ലി​മെ​ഡി​സി​ൻ തു​ട​ർ ചി​കി​ത്സാ​പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം, വൃ​ക്ക​സ്തം​ഭ​നം, അ​ന്ധ​ത, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ​വ 85 ശ​ത​മാ​ന​ത്തി​ലേ​റെ രോ​ഗി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നാ​കു​മെ​ന്ന് ഇ​തി​ലൂ​ടെ തെ​ളി​യി​ച്ച​താ​യി ജെ​ഡി​സി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ളും, ഏ​റ്റ​വും നൂ​ത​ന​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും, തു​ട​ർ​ച്ച​യാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വും ഒ​ക്കെ കോ​ർ​ത്തി​ണ​ക്കി​യ പ​ദ്ധ​തി​യാ​ണി​ത്.
ഡോ. ​അ​രു​ണ്‍ ശ​ങ്ക​ർ ആ​ണ് ജ്യോ​തി​ദേ​വ്സ് ഗ്രൂ​പ്പി​ന്‍റെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ. ജ്യോ​തി​ദേ​വ്സി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​ക​ളു​മു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന നി​ർ​ദ്ധ​ന​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും ഔ​ഷ​ധ​ങ്ങ​ളും ഈ ​ആ​തു​രാ​ല​യ​ത്തി​ൽ ന​ൽ​കി വ​രു​ന്നു.
ടൈ​പ്പ് 1 പ്ര​മേ​ഹ​ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കേ​ശ​വ​ദേ​വ് ട്ര​സ്റ്റ് 'Sweet Stars' എ​ന്ന പേ​രി​ൽ ഒ​രു പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.
ഡോ​ക്ട​ർ​മാ​ർ​ക്കാ​യു​ള്ള പ്ര​മേ​ഹ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള ഫെ​ല്ലോ​ഷി​പ്പ് കോ​ഴ്സു​ക​ളു​ടെ കേ​ര​ള​ത്തി​ലെ അം​ഗീ​കൃ​ത സ്ഥാ​പ​നം കൂ​ടി​യാ​ണ് ജെ​ഡി​സി.