സ​പ്ലൈ​കോ ത​ട്ടി​പ്പ്: നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണി​ല്‍ 1000ചാ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​രി ക​ണ്ടെ​ത്തി
Thursday, November 14, 2019 12:28 AM IST
നെ​ടു​മ​ങ്ങാ​ട് : ജി​ല്ല​യി​ലെ സ​പ്ലൈ​ക്കോ​യു​ടെ എ​ട്ടു ഗോ​ഡൗ​ണു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണി​ല്‍ 1000-ചാ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​രി ക​ണ്ടെ​ത്തി. പൊ​തു​വി​പ​ണി​യി​ല്‍ ഇ​രു​പ​തു​ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല വ​രു​ന്ന​താ​ണ് അ​രി. ഗു​ണ​നി​ല​വാ​ര​മു​ള്ള ക​സ്റ്റം മി​ല്‍​ഡ് റൈ​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ത്ത​രി​യാ​ണ് പു​ഴു​വ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം ഒ​ന്നി​ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ പ​രി​ശോ​ധ​ന എ​ട്ടി​നു രാ​ത്രി​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.
ജി​ല്ല​യി​ലെ അ​ഞ്ചു സ​പ്ലൈ​ഓ​ഫീ​സ​ര്‍​മാ​രും അ​വ​രു​ടെ കീ​ഴി​ലു​ള്ള 30-ല​ധി​കം ജീ​വ​ന​ക്കാ​രു​മാ​ണ് നെ​ടു​മ​ങ്ങാ​ട്ടെ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പു​തു​ക്കു​ള​ങ്ങ​ര, പു​ലി​പ്പാ​റ ഗോ​ഡൗ​ണു​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​ത്ര​യ​ധി​കം പു​ഴു​വ​രി​ച്ച​അ​രി ക​ണ്ടെ​ത്തി​യ​ത്. അ​രി ന​ശി​ച്ച​തി​നെ കു​റി​ച്ച് ഗോ​ഡൗ​ണ്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് ച​ന്ത​യോ​ടു ചേ​ര്‍​ന്നു​ള്ള ഗോ​ഡൗ​ണി​ന​ക​ത്തേ​യ്ക്ക് പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ന് ക​യ​റാ​നാ​യി​ല്ല.
ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ക​ത്തേ​യ്ക്ക് ക​യ​റാ​നാ​കാ​ത്ത​വി​ധ​മാ​ണ് ഇ​വി​ടെ അ​രി​ച്ചാ​ക്ക് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ലും ട​ണ്‍​ക​ണ​ക്കി​ന് അ​രി പാ​ഴാ​യി​പ്പോ​യി​ട്ടു​ണ്ടെ​ന്ന് സം​ഘം വി​ല​യി​രു​ത്തു​ന്നു. പ​രി​ശോ​ധി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ ഗോ​ഡൗ​ണ്‍ സീ​ല്‍​ചെ​യ്ത് സം​ഘം മ​ട​ങ്ങി.
പാ​ഴാ​യി​പ്പോ​യ അ​രി​കൂ​ടാ​തെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 180-ചാ​ക്ക് കു​ത്ത​രി ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തി. കൂ​ടാ​തെ 190-ചാ​ക്ക് പ​ച്ച​രി​യു​ടെ കു​റ​വും ക​ണ​ക്കു​ക​ളി​ലു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ച്ച​രി കി​ട്ടി​യി​ല്ല എ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നു​കാ​ര​ണം ഗോ​ഡൗ​ണു​ക​ളി​ല്‍ നി​ന്നും ഇ​ത്ര​യും പ​ച്ച​രി മ​റി​ച്ചു​വി​റ്റ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഈ-​ടെ​ണ്ട​ര്‍​വ​ഴി അ​രി​യും സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത ക​രാ​റു​കാ​ര​ന് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞും പ​ണം​കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സി​നും സ​പ്ലൈ​കോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ട്ട എ​ട്ടു ഗോ​ഡൗ​ണു​ക​ളി​ല്‍ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ ഗി​രീ​ഷ്ച​ന്ദ്ര​ന്‍​നാ​യ​രെ നേ​ര​ത്തെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
നേ​ര​ത്തെ നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണി​ല്‍ നി​ന്നും മൂ​ന്നു ലോ​ഡ് അ​രി​യും തു​വ​ര​പ്പ​രി​പ്പും, ഉ​ഴു​ന്നും, പ​യ​റും ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണി​ലെ ചി​ല ഗോ​ഡൗ​ണു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന വി​വ​ര​ണം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.
തു​ട​ര്‍​ന്നാ​യി​രു​ന്നു ജി​ല്ല​യി​ലാ​ക​മാ​നം ഗോ​ഡൗ​ണു​ക​ളി​ല്‍ മി​ന്ന​ല്‍​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.