ചാ​യം എ​ൽ​പി​എ​സി​ന് പൊ​ൻ​തി​ള​ക്ക​മു​ള്ള ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, November 14, 2019 12:28 AM IST
പാ​ലോ​ട് : അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്ന ചാ​യം ഗ​വ.​എ​ല്‍​പി​എ​സി​ലെ കു​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍​നേ​ടി. ചെ​ല​വേ​റി​യ ഇ​ന​ങ്ങ​ളി​ലൊ​ന്നും മ​ത്സ​രി​ക്കാ​തെ​യാ​ണ് ഈ ​ഗ്രാ​മീ​ണ​വി​ദ്യാ​ല​യം ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ​ത്. നി​ര്‍​ധ​ന​കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള​ത് 90 കു​ട്ടി​ക​ള്‍. ഉ​പ​ജി​ല്ല​യി​ലെ 65-വി​ദ്യാ​ല​യ​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​കു​ട്ടി​ക്കൂ​ട്ടം വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​നു​വേ​ണ്ടി ഒ​രു​ചി​ല്ലി​ക്കാ​ശു​പോ​ലും മു​ട​ക്കാ​ന്‍ ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.
അ​തു​കൊ​ണ്ടു​ത​ന്നെ മേ​ള​ക്കൊ​ഴു​പ്പു​ള്ള നൃ​ത്ത​യി​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. പ​ക​രം ര​ച​നാ​മ​ത്സ​ര​ങ്ങ​ളി​ലും സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളി​ലും ഈ ​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ള്‍ മി​ക​വ് തെ​ളി​യി​ച്ചു. പ​ങ്കെ​ടു​ത്ത 13-മ​ത്സ​ര​ങ്ങ​ളി​ല്‍ 11-ലും ​എ ഗ്രേ​ഡ് നേ​ടി​യാ​ണ് വി​ദ്യാ​ല​യം ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ നേ​ടാ​ന്‍ പ​ണ​ക്കൊ​ഴു​പ്പി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ചാ​യം എ​ല്‍​പി​എ​സി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.
ശി​ശു​ദി​ന​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ പി.​മോ​ഹ​ന്‍​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.