ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, November 12, 2019 12:33 AM IST
നേ​മം : ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പേ​യാ​ട് വി​ട്ടി​യം റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ന​ന്ദ​കു​മാ​ർ (ഡ്രാ​ക്കു​ള ന​ന്ദു,23) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​സം 29 ന് ​ന​രു​വാ​മൂ​ട് കു​ള​ങ്ങ​ര​ക്കോ​ണ​ത്തു​നി​ന്ന് ഒ​രേ ദി​വ​സം രാ​ത്രി ര​ണ്ട് പു​തി​യ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.
കു​ള​ങ്ങ​ര​ക്കോ​ണം നീ​തി സ്റ്റോ​റി​ന് സ​മീ​പം വെ​ച്ചി​രു​ന്ന ജ്ഞാ​ന​ശേ​ഖ​ര​ന്‍റെ​യും നി​ധി​ന്‍റെ​യും ബൈ​ക്കു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ച്ചാ​ണ് പോ​ലീ​സ് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ത്തി​ൽ ഇ​നി​യും മൂ​ന്നു​പേ​ർ കൂ​ടി ഉ​ള്ള​താ​യും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ശേ​ഷം ന​ന്പ​റും നി​റ​വും മാ​റ്റി ഉ​പ​യോ​ഗി​ക്കു​ക​യോ വി​ൽ​ക്കു​ക​യോ ആ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച ര​ണ്ട് ബെ​ക്കു​ക​ളും ന​ന്ദ​കു​മാ​റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്രതിയെ റിമാൻഡു ചെയ്തു.