ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Monday, September 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി. സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ (എ​ൽ​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് , ക​ള​ക്ട​റേ​റ്റ്) ആ​ണ് ഉ​പ​വ​ര​ണാ​ധി​കാ​രി. മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ​മാ​സം 30 ആ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്. വോ​ട്ടെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 21നും ​വോ​ട്ടെ​ണ്ണ​ൽ 24 നും ​ന​ട​ക്കും. 27 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ണ​മാ​കും.