മ​ന്ത്രി​യു​ടെ വാ​ക്ക് പാ​ഴാ​യി; ഓ​ണം ക​ഴി​ഞ്ഞി​ട്ടും സ്കൂ​ളുകളിൽ പു​സ്ത​ക​മെ​ത്തി​യി​ല്ല
Thursday, September 19, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട: ഓ​ണ​പ്പ​രീ​ക്ഷ​യും ഓ​ണാ​വ​ധി​യും ക​ഴി​ഞ്ഞ് ക്ലാ​സി​ലെ​ത്തി​യ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ പു​സ്ത​ക​മി​ല്ല. ഓ​ണം അ​വ​ധി​ക്കു​ശേ​ഷം ര​ണ്ടാ​മ​ത്തെ ടേം ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ സ്കൂ​ളു​ക​ളി​ൽ പു​സ്ത​കം എ​ത്തി​ച്ചി​ട്ടി​ല്ല. അ​ച്ച​ടി പൂ​ർ​ത്തി​യാ​യെ​ന്നും ഓ​ണം അ​വ​ധി​ക്ക് ത​ന്നെ സ്കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​കം കൊ​ണ്ടു​വ​രു​മെ​ന്നും ഏ​റ്റു​വാ​ങ്ങാ​ൻ ജീ​വ​ന​ക്കാ​ർ ത​യ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ സ്കൂ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​ങ്ങ​നെ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഫോ​ൺ ന​മ്പ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്നും പ്ര​ഥാ നാ​ധ്യാ​പ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് പു​സ്ത​ക​ങ്ങ​ൾ വ​രു​ന്ന​തും കാ​ത്ത് അ​ധ്യാ​പ​ക​രും, അ​ന​ധ്യാ​പ​ക​രും കാ​ത്തി​രു​ന്നു​വെ​ങ്കി​ലും പു​സ്ത​ക​ങ്ങ​ളെ​ത്തി​യി​ല്ല.

എ​ൽ​പി വി​ഭാ​ഗ​ത്തി​ന് മൂ​ന്നു ടേ​മും, യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് ര​ണ്ട് ടേ​മും ആ​യാ​ണ് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. പ്ര​ള​യ​വും, പേ​മാ​രി​യും തു​ട​ങ്ങി ഒ​ട്ട​ന​വ​ധി അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​കം ല​ഭ്യ​മ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ വീ​ണ്ടും അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും.