നെ​യ്യാ​ര്‍ മേ​ള: കാ​ൻ​വാ​സി​ൽ വി​സ്മ​യം തീ​ർ​ത്ത് ചി​ത്ര​കാ​ര​ൻ​മാ​ർ
Monday, September 16, 2019 12:33 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​ര്‍ മേ​ള​യി​ലെ ചി​ത്ര​ക​ല പ​വ​ലി​യ​നി​ല്‍ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു.​നെ​യ്യാ​റ്റി​ന്‍​ക​ര ഡോ. ​ജി.​ആ​ര്‍. മെ​മ്മോ​റി​യ​ല്‍ മു​നി​സി​പ്പ​ല്‍​സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന നെ​യ്യാ​ര്‍ മേ​ള​യി​ല്‍ ചി​ത്ര​ക​ല സം​ബ​ന്ധി​യാ​യ പ​വ​ലി​യ​ന്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത് ത​ത്സ​മ​യ വ​ര​യി​ലൂ​ടെ​യാ​ണ്.
നെ​യ്യാ​ര്‍ മേ​ള സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ​യു​ടെ മു​ഖം നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ചി​ത്ര​കാ​ര​ന്‍ വ​ര​ച്ചു ന​ല്‍​കി.
കേ​ര​ള കൊ​മേ​ഴ്സ്യ​ൽ ആ​ർ​ട്ടി​സ്റ്റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ല​യ​ൻ​സ് ക്ല​ബ് ഓ​ഫ് ക​വ​ഡി​യാ​റും ആ​ര്‍​ട്ട്ഇ​ന്‍ ഐ​ഡി​യ​യും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ ചി​ത്ര​ക​ലാ എ​ക്സി​ബി​ഷ​നും ചി​ത്ര​ക​ലാ പ​ഠ​ന​ക്ലാ​സും ഇ​തോ​ടൊ​പ്പ​മു​ണ്ട്.
ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നു​ള്ള ചി​ത്ര​കാ​ര​ന്മാ​രാ​യ സേ​ന​നും ഹ​രി​യു​മാ​ണ് ത​ത്സ​മ​യ മു​ഖ​വ​ര അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന​വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നെ​യ്യാ​ര്‍ മേ​ള​യു​ടെ ഏ​ഴാ​മ​ത് എ​ഡി​ഷ​നി​ല്‍ വ​സ്ത്ര​വൈ​വി​ധ്യ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കു​ള്ള വി​വി​ധ ക​ളി​ക്കോ​പ്പു​ക​ളു​മെ​ല്ലാം സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ്. ധ​നു​വ​ച്ച​പു​രം സ്വ​ര​രാ​ഗ സ്കൂ​ള്‍ ഓ​ഫ്മ്യൂ​സി​കി​ന്‍റെ മ​ണി​ക്കൊ​ലു​സ്, സു​നി​ല്‍ പ​ട്ടി​മ​റ്റം ന​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം​വി​ഷ​ന്‍ ഓ​ഫ് ലൈ​ഫി​ന്‍റെ പ​പ്പ​റ്റ് ഷോ, ​എം.​എ​സ് ബാ​ബു​രാ​ജ് സ്മൃ​തി​സ​ന്ധ്യ എ​ന്നി​വ​യാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം മു​ഖ്യ​വേ​ദി​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ക​ലാ​വി​രു​ന്നു​ക​ള്‍.