ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഐ​എം​എ
Monday, September 16, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ല്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഒ​പി ത​ട​സ​പ്പെ​ടു​ത്തു​ക​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ വ​നി​ത ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​കി​രി​ക്ക​ണ​മെ​ന്ന് ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​സം​ഭ​വ​ത്തി​ല്‍ ഐ​എം​എ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ര്‍. അ​നു​പ​മ, സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്യണം.
കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.