കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം: അ​ഗ്രി​ഫാ​മി​ലും ഇ​ട​വ​ത്തും ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശം
Monday, August 26, 2019 12:23 AM IST
പാ​ലോ​ട് : വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും നാ​ട്ടി​ന്‍ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന്‍​തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ചു.ജി​ല്ലാ​കൃ​ഷി​ത്തോ​ട്ട​ത്തി​നു സ​മീ​പം കോ​ള​ച്ച​ല്‍, ഇ​ട​വം, നെ​ട്ട​യം, പ​ന്നി​ക്കാ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ല​ക്ഷ​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, വാ​ഴ, റ​ബ​ര്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ശി​പ്പി​ച്ച​ത്.
വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ല്‍ ക​യ​റി​യ ആ​ന​ക്കൂ​ട്ടം നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ള്‍ ച​വി​ട്ടി​യ​ര​ച്ചും പി​ഴു​തെ​റി​ഞ്ഞും ന​ശി​പ്പി​ച്ചു. തെ​ങ്ങു​ക​ള്‍ പി​ഴു​തി​ട്ടു. സോ​ജി​തോ​മ​സ്, സാ​ബു​വ​ര്‍​ഗീ​സ്, ഷീ​ബാ അ​മ​ന്‍ എ​ന്നി​വ​രു​ടെ വി​ള​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.വ​നം വ​കു​പ്പ് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കു​ന്നു​ണ്ടെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു രൂ​പ​യു​ടെ പോ​ലും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ർ പ​റ​യു​ന്നു.