ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, August 22, 2019 12:16 AM IST
വി​ഴി​ഞ്ഞം: ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ത​മി​ഴ് നാ​ട്ടു​കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തി​രൂ​വ​ട്ടാ​ർ ചെ​ങ്കൊ​ടി കു​മ​ര​ൻ​കു​ട്ടി ഇ​ളം​പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ പാ​ൽ​ദാ​സി​ന്‍റെ മ​ക​ൻ പ​വി​ൻ (19) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ട്ടാ​ർ സ്വ​ദേ​ശി ബെ​യ്സി​ൽ എ​ന്ന ഡാ​നി​യേ​ലി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ കാ​ഞ്ഞി​രം​കു​ളം ചാ​ണി​ക്കു സ​മീ​പം പ​ള്ള​ത്താ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന ഓ​ട്ടോ പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ പ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.