നി​ല​മ്പൂ​രി​ന് താ​ങ്ങാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Wednesday, August 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച മ​ല​പ്പു​റം നി​ല​മ്പൂ​രി​ലെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത്, നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 200 ഓ​ളം പേ​ർ സം​ഘ​ത്തി​ലു​ണ്ട്.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ച​ന്ദ്ര​ൻ, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്കോ​ട് മ​ധു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി.​എ​സ്. ബി​ജു എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ട്.
ഇ​ന്ന് കൂ​ടു​ത​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു അ​റി​യി​ച്ചു.