റ​സ്റ്റ് ഹൗ​സി​ന്‍റെ ക​രി​ങ്ക​ല്‍​ഭി​ത്തി ത​ക​ര്‍​ന്നു​ വീ​ണ് വീ​ടു​ത​ക​ര്‍​ന്ന സം​ഭ​വം: പ​ണി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍​ എം​എ​ല്‍​എ​യെ​ത്തി
Sunday, August 18, 2019 1:09 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ.​റ​സ്റ്റ് ഹൗ​സി​ന്‍റെ ക​രി​ങ്ക​ല്‍​ഭി​ത്തി ത​ക​ര്‍​ന്നു​വീ​ണ് കാ​റു​ക​ളും വീ​ടും ത​ക​ര്‍​ന്ന സ്ഥലത്തെ നിർമാണം സി.​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്തി.​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പെ​യ്ത ക​ന​ത്ത​മ​ഴ​യി​ലാ​ണ് ക​രി​ങ്ക​ല്‍ ഭി​ത്തി ത​ക​ര്‍​ന്നു വീ​ണ​ത്.

മ​തി​ല്‍ വീ​ണ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​ന്നി​ല്‍ കി​ട​ന്ന ര​ണ്ട് കാ​റു​ക​ള്‍ ത​ക​ര്‍​ന്നി​രു​ന്നു. കൂ​ടാ​തെ വീ​ടി​നും സാ​ര​മാ​യ ത​ക​രാ​ര്‍ സം​ഭ​വി​ച്ചു. സ​ത്രം ജം​ഗ്ഷ​നി​ല്‍ സ​ര​സി​ല്‍ കൃ​ഷ്ണ​പി​ള്ള​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ല്‍ കി​ട​ന്ന ര​ണ്ടു കാ​റു​ക​ളാ​ണ് ക​രി​ങ്ക​ല്‍ ഭി​ത്തി​ക്ക​ടി​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ മൂ​ന്നിനായാ​യി​രു​ന്നു അ​പ​ക​ടം.

പി​ഡ​ബ്ല്യൂ​ഡി​റ​സ്റ്റ് ഹൗ​സി​ന്‍റെ പു​തി​യ​മ​ന്ദി​ര നി​ര്‍​മാ​ണ​ത്തി​നാ​യി റ​സ്റ്റ് ഹൗ​സ് വ​ള​പ്പി​ല്‍ നി​ന്നി​രു​ന്ന പ്ലാ​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള മ​ര​ങ്ങ​ള്‍ അ​ടു​ത്തി​ടെ മു​റി​ച്ചു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ കെ​ട്ടി​ടം നി​ര്‍​മിക്കു​ന്ന​തി​നാ​യി മ​ണ്ണ് ഇ​ടി​ച്ചു​മാ​റ്റാ​ന്‍ ജി​ല്ലാ ജി​യോ​ള​ജി വ​കു​പ്പി​ല്‍ നി​ന്നും അ​നു​മ​തി കി​ട്ടി​യി​ല്ല. മൂ​ന്നു മാ​സ​ക്കാ​ല​മാ​യി നി​ര​ന്ത​രം ക​രാ​റു​കാ​ര​ന്‍ ഈ ​ഒാ​ഫീ​സി​ല്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​നു​മ​തി കി​ട്ടാ​ത്ത​തി​നാ​ലാ​ണ് ഇ​വി​ടെ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യാ​നാ​കാ​ത്ത​ത്. ഇ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.