കെ​ടിഡിസി ര​ണ്ട് മാ​സ​ത്തി​ന​കം പെ​ൻ​ഷ​ൻ പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, July 17, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ളാ ടൂ​റി​സം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വി​ര​മി​ച്ച​വ​രു​ടെ പെ​ൻ​ഷ​ൻ ര​ണ്ടു മാ​സ​ത്തി​ന​കം പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക്.
ഇ​ത് സം​ബ​ന്ധി​ച്ച് റീ​ജ​ണ​ൽ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 2010, 2013 വ​ർ​ഷ​ങ്ങ​ളി​ൽ കെ​ടി​ഡി​സി​യി​ൽ നി​ന്നും വി​ര​മി​ച്ച അ​ഞ്ച് ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ക​മ്മീ​ഷ​ൻ കെ​ടി​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. പ​രാ​തി​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പു​തു​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ 2017, 18 വ​ർ​ഷ​ങ്ങ​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ തു​ച്ഛ​യ​മാ​യ പെ​ൻ​ഷ​നാ​ണ് ഞ​ങ്ങ​ൾ വാ​ങ്ങു​ന്ന​തെ​ന്നും ഇ​ത് മ​രു​ന്നി​ന് പോ​ലും തി​ക​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച പ​രാ​തി​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പു​തു​ക്കി ന​ൽ​കാ​ത്ത​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​രാ​തി​ക്കാ​രാ​യ എ.​എ​സ്. ഷാ​ന​വാ​സ്ഖാ​ൻ, എ​സ്. വി​ജ​യ​ല​ക്ഷ്മി, കെ. ​വി​ജ​യ​കു​മാ​ര​ൻ, കെ.​ആ​ർ. സു​മി​ത്ര​ൻ, പ്രേ​മ ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് വേ​ണ്ടി എ. ​സ​ഹീ​ർ ക​മ്മീ​ഷ​നി​ൽ ഹാ​ജ​രാ​യി.