ഹി​ന്ദി ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, July 17, 2019 12:32 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഹി​ന്ദി ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍ ചി​രാ​ഗ് പ്ര​കാ​ശ​നം ചെ​യ്തു.സ്കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ൽ പി. ​അ​നി​ല്‍​കു​മാ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ് മി​സ്ട്ര​സ് ശ​ശി​ക​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​നു ശ്രീ​ധ​ര്‍, സൈ​ബോ​ടെ​ക് കം​പ്യൂ​ട്ടേ​ഴ്സ് പി​ആ​ര്‍​ഒ മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​തി​നി​ധി ജി.​എം. സു​ഗു​ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഹി​ന്ദി അ​ധ്യാ​പ​ക​ന്‍ ഡോ. ​ശ്രീ​കു​മാ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശാ​നു​സ​ര​ണം അ​ശ്വ​തി, പാ​ര്‍​വ​തി, ദേ​വ​ന​ന്ദ എ​ന്നീ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് മാ​ഗ​സി​ന്‍ ത​യാ​റാ​ക്കി​യ​തെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചി​ത്ര​ര​ച​നാ ക്ലാ​സ്
ന​ട​ത്തി

പാ​ലോ​ട്: ഇ​ള​വ​ട്ടം പ​ഞ്ചാ​യ​ത്ത് എ​ൽ​പി​എ​സി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​ന ക്ലാ​സ് ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എം. നാ​ഷി​ദ് ക്യാ​ന്പ് ന​യി​ച്ചു.