ബ​ന്ദി​യാ​ക്കി പ​ണം ത​ട്ടി​യ കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 17, 2019 12:30 AM IST
വ​ർ​ക്ക​ല: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഹോ​ട്ട​ൽ ഉ​ട​മ​യേ​യും സു​ഹൃ​ത്തി​നെ​യും ബ​ന്ദി​യാ​ക്കി ഒ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ല​ക്കൂ​ർ അ​യ​ണി​ക്ക​ര​ത്തൊ​ടി വീ​ട്ടി​ൽ അ​ഫ്സ​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. കഴി​ഞ്ഞ ഏ​പ്രി​ൽ 18നാ​ണ് സം​ഭ​വം.
മ​ല​പ്പു​റം പൊ​ന്നാ​നി വ​ട്ട​ക്കു​ളം കു​റ്റ​വാ​ലം സ്വ​ദേ​ശി ഷാ​ഹു​ൽ​ഹ​മീ​ദ് (59), മ​ല​പ്പു​റം ന​ടു​വ​ട്ടം സ്വ​ദേ​ശി അ​ബ്ദു​ൾക​രീം (36) എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്ക​ല ചി​ല​ക്കൂ​ർ പ​ന​മൂ​ടി​നു സ​മീ​പം ഒ​രു വീ​ട്ടി​ൽ ത​ട​ങ്ക​ലി​ലാ​ക്കി പ​ണം അ​പ​ഹ​രി​ച്ച​ത്.
ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ഇ​റി​ഡി​യം കോ​പ്പ​ർ പൂ​ശി​യ വി​ള​ക്ക് ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​രെ മ​ല​പ്പു​റ​ത്തു നി​ന്ന് വ​ർ​ക്ക​ല​യി​ൽ വി​ളി​ച്ചു വ​രു​ത്തി​യ​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ റി​യാ​സ് ഇ​വ​രെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ബ​ന്ദി​യാ​ക്കി​യ​ശേ​ഷം ക​ഴു​ത്തി​ൽ വാ​ൾ​വ​ച്ച് ഫോ​ട്ടോ എ​ടു​ത്ത് ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി 42,000 രൂ​പ ഫെ​ഡ​റ​ൽ ബാ​ങ്ക് വ​ർ​ക്ക​ല ശാ​ഖ വ​ഴി​യും ഒ​രു ല​ക്ഷം രൂ​പ നേ​രി​ട്ടും സം​ഘം കൈ​ക്ക​ലാ​ക്കി. കേ​സി​ലെ മു​ഖ്യ പ്ര​തി കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി​യും വ​ർ​ക്ക​ല തൊ​ട്ടി​പ്പാ​ലം ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ പ​ട്ടി​രി​യാ​സ് എ​ന്നു വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് റി​യാ​സ്, മ​റ്റൊ​രു പ്ര​തി​യാ​യ നി​സാം എ​ന്നി​വ​രെ വ​ർ​ക്ക​ല പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ർ​ക്ക​ല സി​ഐ ജി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.