കോ​ട്ട​ണ്‍​ഹി​ല്‍ സ്കൂ​ളി​ന് പു​തി​യ ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി
Tuesday, July 16, 2019 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​യ്ക്കാ​ട് കോ​ട്ട​ണ്‍​ഹി​ല്‍ സ്കൂ​ളി​ല്‍ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്ന പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് സ്കൂ​ളി​ന് പു​തി​യ ഒ​രു കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍ കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ചു.
ഇ​തി​നാ​യി റോ​ഡ് പൊ​ളി​ക്കാ​നു​ള്ള അ​നു​മ​തി എ​ത്ര​യും വേ​ഗം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പി​എ​ച്ച് ഡി​വി​ഷ​ന്‍ നോ​ര്‍​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍.​വി. സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ 24 മ​ണി​ക്കൂ​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി സം​ഘ​മാ​യ ബ്ലൂ ​ബ്രി​ഗേ​ഡ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ചോ​ര്‍​ച്ച ക​ണ്ടെ​ത്തു​ക​യും ഉ​ട​ന​ടി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്കൂ​ളി​ല്‍ ആ​വ​ശ്യ​ത്തി​നു ജ​ലം ല​ഭി​ച്ച​താ​യും ഈ ​രീ​തി​യി​ല്‍ ജ​ല​വി​ത​ര​ണം തു​ട​ര്‍​ന്നാ​ല്‍ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ സ്കൂ​ളി​ന് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യു​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ എ​ച്ച്എം ജെ. ​രാ​ജ​ശ്രീ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചു.
നി​ല​വി​ല്‍ 30000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള സ്കൂ​ളി​ലെ പ്ര​ധാ​ന വാ​ട്ട​ര്‍ ടാ​ങ്കി​ലേ​ക്കാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​മെ​ത്തു​ന്ന​ത്. ഇ​തി​ല്‍​നി​ന്നും സ്കൂ​ളി​ലെ ഇ​രു​പ​ത്തി​യേ​ഴോ​ളം ചെ​റു​ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് പ്ര​ധാ​ന ടാ​ങ്ക് വീ​ണ്ടും നി​റ​യും.
അ​യ്യാ​യി​ര​ത്തോ​ളം പേ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ച​ക​ത്തി​നു​മാ​യി 40000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി മാ​ത്ര​മാ​ണ് നി​ല​വി​ല്‍ സ്കൂ​ളി​ലു​ള്ള​ത്. പു​തി​യ ക​ണ​ക്‌​ഷ​ന്‍ ല​ഭി​ച്ച ശേ​ഷം 50000 ലി​റ്റ​റി​ന്‍റെ പു​തി​യ ടാ​ങ്ക് സ്ഥാ​പി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ കോ​ട്ട​ണ്‍​ഹി​ല്‍ സ്കൂ​ളി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പൂ​ര്‍​ണ​വും ശാ​ശ്വ​ത​വു​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കും.