കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് ശി​ലാ​സ്ഥാ​പ​നം 18 ന്
Tuesday, July 16, 2019 1:23 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മു​ട​ങ്ങി​ക്കി​ട​ന്ന ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 18 ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​ണ്‍ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കി​ഴ​ക്കേ​ക്കോ​ട്ട​യു​ടെ പൈ​തൃ​ക സ്വ​ഭാ​വം സം​ര​ക്ഷി​ച്ചു കൊ​ണ്ട് കോ​ട്ട​മ​തി​ലി​ന്‍റെ ഘ​ട​ന​യ്ക്ക് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം.
അ​ട്ട​ക്കു​ള​ങ്ങ​ര മു​ത​ൽ ഗാ​ന്ധി​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന ഓ​വ​ർ​ബ്രി​ഡ്ജി​ൽ ലി​ഫ്റ്റ് സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്നി​റ​ങ്ങി കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് അ​ണ്ട​ർ​പാ​സും നി​ർ​മി​ക്കും.
മാ​ർ​ച്ചി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി ഓ​വ​ർ​ബ്രി​ഡ്ജ് തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജാ​ണ് കി​ഴ​ക്കേ​ക്കോ​ട്ട​യി​ലേ​ത്. ആ​ദ്യ​ത്തേ​ത് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ന് മു​ന്നി​ൽ നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി.
പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് സ​മീ​പം ര​ണ്ടാ​മ​ത്തെ ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും. ഓ​വ​ർ ബ്രി​ഡ്ജ് സ്കൂ​ളി​നു​ള്ളി​ൽ ചെ​ന്നി​റ​ങ്ങു​ന്ന ത​ര​ത്തി​ലാ​കും നി​ർ​മാ​ണം ന​ട​ത്തു​ക. ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്.
കാ​ൽ​ന​ട​യാ​ത്രി​ക​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ കാ​ൽ​ന​ട മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​യ്ക്ക് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​രു രൂ​പ​യു​ടെ പോ​ലും ചെ​ല​വി​ല്ലെ​ന്നും സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ടം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും മേ​യ​ർ വി​ശ​ദീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ന്മാ​ർ, സ​ണ്‍ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ം.