നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ മ​തി​ലി​ൽ ഇ​ടി​ച്ചു
Tuesday, July 16, 2019 1:23 AM IST
വെ​ള്ള​റ​ട: നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ മ​തി​ലി​ൽ ഇ​ടി​ച്ചു. നി​ല​മാം​മൂ​ട്ടി​ല്‍ പ​ബ്ലി​സി​റ്റി​ക്കു​വേ​ണ്ടി എ​ത്തി​ച്ച കാ​ർ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ മാ​രു​തി ഷോ​റൂ​മി​ലേ​യ്ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന വ​ഴി ത​ട്ടി​ട്ട​ന്പ​ല​ത്തു​വ​ച്ചാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.​ഇ​ന്‍​ഷ്വ റ​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​റി​ന്‍റെ ന​ഷ്ടം ആ​രി​ല്‍​നി​ന്നും ഇ​ടാ​ക്കു​മെ​ന്നതി​നെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ കാ​ര്‍ അ​പ​ക​ടം ന​ട​ന്ന സ്ഥ​ലത്ത് കി​ട​ക്കു​ക​യാ​ണ്.​കാ​ര്‍​ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ മു​ങ്ങി.