പൂ​വാ​ല​ന്മാരെ പി​ടി​കൂ​ടി
Tuesday, June 25, 2019 12:48 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​രി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് വി​ഴി​ഞ്ഞം പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ന്ത്ര​ണ്ടോ​ളം പൂ​വാ​ല​ന്മാ​രെ​യും ഏ​ഴ് ബൈ​ക്കു​ക​ളും പി​ടി​കൂ​ടി.​
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൂ​വാ​ല​ൻ​മാ​ർ കു​ടു​ങ്ങി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മോ​ഡി പി​ടി​പ്പി​ച്ച ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന പൂ​വാ​ല​ന്മാ​ർ എ​തി​ർ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ നി​യ​ന്ത്രി​ക്കാ​നും​ആ​ളി​ല്ലാ​താ​യി.
​ഇ​ത് മു​ത​ലെ​ടു​ത്ത​വ​ർ സ്കൂ​ളു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.​
പി​ടി​കൂ​ടി​യ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടെ​ങ്കി​ലും ബൈ​ക്കു​ക​ൾ പി​ടി​ച്ച് വ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.