അ​ത്താ​ഴ​മം​ഗ​ലം സെ​ന്‍റ് പീ​റ്റ​ർ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Tuesday, June 25, 2019 12:47 AM IST
ബാ​ല​രാ​മ​പു​രം: അ​ത്താ​ഴ​മം​ഗ​ലം സെ​ന്‍റ് പീ​റ്റ​ർ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ.​റോ​ഷ​ൻ മൈ​ക്കി​ൾ കൊ​ടി​യേ​റ്റി​യ തി​രു​നാ​ൾ 30 ന് ​സ​മാ​പി​ക്കും എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.45 മു​ത​ൽ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ ന​ട​ത്തും.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം രൂ​പ​ത​ക​ളി​ലെ വൈ​ദി​ക​ർ തി​രു​ക​ർ​മങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 25 മു​ത​ൽ ഫാ.​ജോ​ർ​ജ് കു​ട്ടി​ശാ​ശേ രി നേ​തൃ​ത്വം ന​ൽ​കു​ന്ന ജീ​വി​ത ന​വി​ക​ര​ണ ധ്യാ​നം ഉ​ണ്ടാ​വും. 28 നു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 29 ന് ​ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന ദി​ന​മാ​യ 30 ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ചാ​ൻ​സി​ല​ർ ഡോ.​ജോ​സ് റാ​ഫേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി.