കൈ​ത്ത​റി തൊഴിലാളികളെ സംരക്ഷിക്കണം: ഹാ​ന്‍റ്‌ലൂം അ​സോ​സി​യേ​ഷ​ൻ
Tuesday, June 25, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ത്ത​റി നെ​യ്ത്ത് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കു നൂ​ലും കൂ​ലി​യും ന​ൽ​കാ​തെ സ​ർ​ക്കാ​ർ പ​ട്ടി​ണി​യി​ലാ​ക്കി​യ​താ​യി സ്റ്റേ​റ്റ് ഹാ​ന്‍റ്‌ലൂം കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ ആ​റു​മാ​സ​മാ​യും ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ അ​ഞ്ചു മാ​സ​മാ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ല​ഭി​ക്കു​ന്നി​ല്ല. കൂ​ടാ​തെ യ​ഥാ​സ​മ​യം നൂ​ലും ല​ഭി​ക്കു​ന്നി​ല്ല. ഒ​രു നെ​യ്ത്തു​കാ​ര​ന് ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ നൂ​ലി​ന്‍റെ പ​കു​തി പോ​ലും ന​ൽ​കാ​തെ തൊ​ഴി​ലാ​ളി​ക​ളെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്നും അ​ധി​കാ​രി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.