പേ​പ്പ​ര്‍ കാ​രി ബാ​ഗ് യൂ​ണി​റ്റ് ആരംഭിച്ചു
Tuesday, June 25, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ലാ​സ്റ്റി​ക് വി​മു​ക്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പേ​പ്പ​ര്‍ കാരി ബാ​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 14 ഡി​വി​ഷ​നു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ലും ല​ഭി​ച്ചു. 13.5 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്.
അ​പേ​ക്ഷാ ക​വ​ര്‍, മ​രു​ന്നു ക​വ​ര്‍, ബേ​ക്ക​റി ക​വ​റു​ക​ള്‍, വ​ലു​തും ചെ​റു​തു​മാ​യ എ​ക്സ് റേ, ​സ്കാ​ന്‍ ക​വ​റു​ക​ള്‍ തു​ട​ങ്ങി വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ക​വ​റു​ക​ള്‍ ഈ ​യൂ​ണി​റ്റി​ല്‍ നി​ര്‍​മി​ക്കും.
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യാ​നു​സ​ര​ണം വി​വി​ധ ത​ര​ത്തി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ക​ള​ര്‍ പ്രി​ന്‍റോ​ടു കൂ​ടി​യ ക​വ​റു​ക​ള്‍ നി​ര്‍​മി​ച്ചു വി​പ​ണ​നം ചെ​യ്യാ​നും ക​ഴി​യു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സ​ലൂ​ജ പ​റ​ഞ്ഞു.