ക​ര​മ​ന​യാ​റി​ൻ തീ​ര​ത്ത് ഉ​ല്ലാ​സ​ത്തി​നാ​യി ഉ​ദ്യാ​ന​മൊ​രു​ങ്ങു​ന്നു
Tuesday, June 25, 2019 12:46 AM IST
പാ​പ്പ​നം​കോ​ട് രാ​ജ​ൻ

നേ​മം : ക​ര​മ​ന​യാ​റി​ൻ തീ​ര​ത്ത് ഉ​ല്ലാ​സ​ത്തി​നാ​യി ഉ​ദ്യാ​ന​മൊ​രു​ങ്ങു​ന്നു. പ​ണി പാ​തി വ​ഴ​യി​ൽ മു​ട​ങ്ങി കി​ട​ന്ന ക​ര​മ​ന ന​ദീ തീ​ര​ത്തെ ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന പ​ദ്ധ​തി​യാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഫ​ണ്ട് പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ ക​ര​മ​ന-​കി​ള്ളി​യാ​ർ ശാ​സ്ത്രീ​യ പ​രി​പാ​ല​ന മാ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ട് ട്രി​ഡ​യ്ക്ക് ന​ൽ​കി​യാ​ണ് പ​ണി തു​ട​ങ്ങി​യ​ത്.

പ​ണി പ​കു​തി​യോ​ളം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് സ​ർ​ക്കാ​ർ ട്രി​ഡ​യി​ൽ നി​ന്നും ജൈ​വ ഉ​ദ്യാ​ന​ത്തി​നു​ൾ​പ്പ​ടെ ക​ര​മ​ന ന​ദീ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന് വ​ന്ന ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ണ്ട് തി​രി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ക​രാ​റു​കാ​ർ​ക്ക് പ​ണി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്. ഈ ​വാ​ർ​ത്ത നേ​ര​ത്തെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ ധ​ന​കാ​ര്യ​വ​കു​പ്പും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഇ​ട​പ്പെ​ട്ട് ക​രാ​റു​കാ​ര​ന് കി​ട്ടേ​ണ്ട തു​ക​യു​ടെ ആ​ദ്യ ഗ​ഡു ന​ൽ​കി​യ​തോ​ടെ​യാ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ പ​ണി വീ​ണ്ടും തു​ട​ങ്ങി​യ​ത്.

ഇ​പ്പോ​ൾ ന​ദി​ക്ക​ര​യി​ലി​രു​ന്ന് പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ഇ​രി​പ്പി​ട​ങ്ങ​ൾ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ര​മ​ന സ്കൂ​ളി​നും ക​ര​മ​ന ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നും സ​മീ​പ​ത്തെ ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. ഉ​ദ്യാ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ​യെ കൊ​ണ്ട് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി ക​ര​മ​ന വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ക​ര​മ​ന അ​ജി​ത്ത് പ​റ​ഞ്ഞു. ന​ദീ തീ​ര​ത്തു​ള്ള മ​ര​ങ്ങ​ളേ​യും സ​സ്യ​ങ്ങ​ളേ​യും നി​ല​നി​ർ​ത്തി​കൊ​ണ്ട് മൂ​ന്ന് ത​ട്ടു​ക​ളാ​യി​ട്ടാ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണം.

മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും ക​രി​ങ്ക​ൽ അ​ടു​ക്കി ഇ​ള​കി​പോ​കാ​തി​രി​ക്കാ​ൻ ക​ന്പി​കൊ​ണ്ട് കെ​ട്ടി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.

ആ​ളു​ക​ൾ​ക്ക് ഒ​ഴി​വു​വേ​ള​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഉ​ദ്യാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്താ​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.

ഉ​ദ്യാ​ന​ത്തി​ന് ന​ടു​വി​ലൂ​ടെ ന​ട​പാ​ത​യും ഒ​രു​ക്കു​ന്നു​ണ്ട്. ശു​ദ്ധ​വാ​യു​വും ശ്വ​സി​ച്ച് ന​ല്ല കാ​ഴ്ച​ക​ളും ക​ണ്ട് പ്ര​ഭാ​ത സ​വാ​രി ന​ട​ത്താ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​രി​ക്കു​ന്ന​ത​നാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ത​യാ​റാ​ക്കി . ഇ​തി​ന്‍റെ അ​വ​സാ​ന​വ​ട്ട പ​ണി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നീ​റ​മ​ണ്‍​ക​ര​യി​ൽ നി​ന്നും ക​ര​മ​ന​യാ​റി​നു കു​റു​കെ ഒ​രു ന​ട​പ്പാ​ലം കൂ​ടി നി​ർ​മി​ച്ചാ​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ഴ്ച​ക​ൾ കാ​ണു​വാ​ൻ പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​ൽ വി​വി​ധ ഇ​ന​ത്തി​ലു​ള്ള മു​ള​ക​ൾ, കാ​ട്ടു​പൂ​ക്ക​ൾ, നാ​ട്ടു​പൂ​ക്ക​ൾ തു​ട​ങ്ങി​യ​വ ന​ട്ടു​പി​ടി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
ഇ​തു​വ​ഴി കാ​ടി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.