ബൈ​ക്കും ഒ​മ്നി വാ​നും കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, June 24, 2019 1:03 AM IST
വി​ഴി​ഞ്ഞം: ബൈ​ക്കും ഒ​മ്നി വാ​നും കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ച്ചു​പ​ള്ളി ഇ​ട​ത്തു​റ പു​ര​യി​ട​ത്തി​ൽ തോ​ബി​യാ​സ്(43) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ക​രിം​കു​ളം കൊ​ച്ചു​തു​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ന് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ബൈ​ക്കി​ലെ​ത്തി​യ ഇ​ദ്ദേഹത്തെ എ​തി​രെ​യെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​ബി​യാ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. വി​ദേ​ശ​ത്താ​യി​രു​ന്ന ഭാ​ര്യ ടെ​സ്റ്റ​മി​ന ഇ​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം കൊ​ച്ചു​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ മൃതദേഹം സം​സ്ക​രി​ക്കും. അ​ഭി​ൻ, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.