പി​ക്ക​പ്പ്‌​വാ​നി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, June 24, 2019 1:03 AM IST
വെ​മ്പാ​യം: പി​ക്ക​പ്പ്‌​വാ​നി​ൽ നി​ന്നും തെ​റി​ച്ചു വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചീ​രാ​ണി​ക്ക​ര ക​റ്റ​യി​ൽ ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ അ​ജി​കു​മാ​ർ (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ചീ​രാ​ണി​ക്ക​ര നി​ന്നും ക​റ്റ​യി​ലേ​ക്ക് ത​ടി ലോ​ഡ് ക​യ​റ്റു​ന്ന​തി​നാ​യി ആ​റോ​ളം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന്‍റെ പു​റ​കി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ജി. വാ​ഹ​നം വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നും കൈ​വി​ട്ടു​പോ​കു​ക​യും തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ മ​രി​ച്ചു. പ്രീ​ത​യാ​ണ് ഭാ​ര്യ. ആ​കാ​ശ് , ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രി​ച്ച അ​ജി​കു​മാ​ർ ക​റ്റ​യി​ലെ ബി​എം​എ​സ് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.