ഇ​ന്‍റ​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ളേ​യും വ്യാ​പാ​ര​ങ്ങ​ളെ​യും എ​ങ്ങി​നെ ശാ​ക്തീ​ക​രി​ക്കാം എ​ന്ന പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്‍റ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന-​ശി​ൽ​പ​ശാ​ല​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. ചെ​റു​കി​ട ഇ​ട​ത്ത​രം ബി​സി​ന​സു​കാ​ർ​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​ന-​ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​ര​ഭ​ക​ർ​ക്കു വേ​ണ്ടി 15 ബി​സി​ന​സ് പ്ര​തി​വി​ധി​ക​ളാ​ണ് ഇ​ന്‍റ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ക​രു​ടെ റ​വ​ന്യു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ബി​സി​ന​സ് ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​നും ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഇ​ന്‍റ​ൽ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ റോ​ഷ്നി​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. റീ​ട്ടെ​യ്ൽ, ആ​രോ​ഗ്യം, ഹോ​സ്പി​റ്റാ​ലി​റ്റി, വി​ദ്യാ​ഭ്യാ​സം, എ​ന്‍റ​ർ​പ്രൈ​സ​സ് തു​ട​ങ്ങി 15 ബി​സി​ന​സ് പ​രി​ഹാ​ര​ങ്ങ​ൾ ഇ​ന്‍റ​ൽ അ​വ​ത​രി​പ്പി​ച്ചു. 200-ഓ​ളം ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​രും 25 ചാ​ന​ൽ പ​ങ്കാ​ളി​ക​ളും ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.