പ​രി​സ്ഥി​തി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ​ർ ഫോ​ർ ഇ​ന്നൊ​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ ആ​ക്ഷ​ൻ(​സി​സ) പ​രി​സ്ഥി​തി സെ​മി​നാ​റും അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ് വ​കു​പ്പും കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലാ​ണ് ന​ട​ന്ന​ത്. സ​മു​ദ്ര​ത്തി​ലെ ജീ​ർ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ ഹാ​ർ​ട്ട് ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​കാ​ത​റീ​ൻ എ. ​ഓ​വ​ൻ​സ് പ്ര​സം​ഗി​ച്ചു. സ​മു​ദ്രാ​ന്ത​ർ ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ക​ന​ത്ത പാ​രി​സ്ഥി​കാ​ഘാ​ത​ത്തെ​പ്പ​റ്റി ഡോ. ​കാ​ത​റീ​ൻ എ. ​ഓ​വ​ൻ​സ് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. വി​വി​ധ ത​ര​ത്തി​ൽ വാ​യു മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും അ​ത് മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യ​ത്തി​ൽ ചെ​ലു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി​യും പാ​റ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​സി.​സു​രേ​ഷ്കു​മാ​ർ പ്ര​സം​ഗി​ച്ചു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​മേ​ൽ അ​വ​യു​ടെ ആ​ജീ​വ​നാ​ന്ത പാ​രി​സ്ഥി​തി​കാ​ഘാ​ത​ച്ചി​ല​വ് കൂ​ടി ചു​മ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. ബി​ഇ​ഇ അ​ക്ര​ഡി​റ്റ​ഡ് എ​ന​ർ​ജി ഓ​ഡി​റ്റ​ർ എ​ൻ​ജി​നീ​യ​ർ സു​രേ​ഷ്ബാ​ബു, വീ​ടു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും വ്യ​വ​സാ​യ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉൗ​ർ​ജ വി​നി​യോ​ഗ​ത്തി​ലെ മ​ലി​നീ​ക​ര​ണ​ത്തെ​പ്പ​റ്റി ക്ലാ​സു​ക​ളെ​ടു​ത്തു.