കാ​ട്ടാ​ക്ക​ട​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ വ​ൺ​വേ സം​വി​ധാ​നം
Monday, June 24, 2019 12:35 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ പു​ത്ത​ൻ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ആ​ലോ​ച​ന​യോ​ഗം തീ​രു​മാ​നി​ച്ചു.
ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ കെ. ​എ​സ്. ശ​ബ​രി​നാ​ഥ​ൻ, ഐ. ​ബി. സ​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ഗ​താ​ഗ​ത കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ധാ​ന​മാ​യും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ​വെ​ന്ന് യോ​ഗ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ഹൃ​സ്വ, ദീ​ർ​ഘ കാ​ല പ​ദ്ധ​തി​ക​ൾ ആ​യി തി​രി​ച്ചു പ്ര​ശ്ന പ​രി​ഹാ​രം കാ​ണാ​ൻ ആ​ണ് തീ​രു​മാ​നം.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം ഒ​രു​ക്കു​ക, സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​യു​ള്ള വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക, ന​ട​പ്പാ​ത കൈ​യേ​റ്റം പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ക്കു​ക, മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പ് ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ക്കു​ക, മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും ക്രി​സ്ത്യ​ൻ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലും, ക​ഞ്ചി​യൂ​ർ​കോ​ണം റോ​ഡി​ലും, മൊ​ളി​യൂ​ർ ബി​എ​സ്എ​ൻ​എ​ൽ റോ​ഡി​ലും വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക്ക് സി​ഗ്ന​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ത്തി​വ​യ്ക്കു​ക, സ്കൂ​ളു​ക​ൾ​ക്ക് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ, മു​ന്ന​റി​യി​പ്പ്, ദി​ശ അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​ന​മെ​ടു​ത്തു.മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും സ്ഥാ​പി​ക്കു​ക. ച​ന്ത ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​യ​റ്റി​റ​ക്ക് ഗ​താ​ഗ​ത കു​രു​ക്കി​നും, കാ​ൽ ന​ട​യാ​ത്ര​ക്കും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ ക​യ​റ്റി​റ​ക്ക് രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു.
ട്ര​ഷ​റി ജം​ഗ്ഷ​നി​ൽ ഉ​ള്ള ഗ​താ​ഗ​ത കു​രു​ക്ക് മാ​റ്റാ​നാ​യി ഇ​വി​ടം വീ​തി കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി. ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​യ റോ​ഡി​ലെ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും. നി​ർ​ദേ​ശ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​നാ​യി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ, പോ​ലീ​സ്, വ്യാ​പാ​രി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ടൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി, വ്യാ​പാ​രി വ്യ​വ​സാ​യി, വ​ഴി​യോ​ര ക​ച്ച​വ​ട യൂ​ണി​യ​ൻ, മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ ഓ​രോ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നും ര​ണ്ടു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ യോ​ഗം കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.