ന​ഗ​ര​ത്തി​ൽ അ​പ​ക​ട​പ​ര​ന്പ​ര സൃ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കാ​റി​ന്‍റെ ഉ​ട​മ കീ​ഴ​ട​ങ്ങി
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും ചെ​യ്ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി​യ കാ​റു​ട​മ​യും മ​ക​ളും കീ​ഴ​ട​ങ്ങി. മ​ല​യി​ൻ​കീ​ഴ് ത​റ​ട്ട​വി​ല്ല​യി​ൽ മി​നി ജോ​യ്(39), മ​ക​ൾ ഷൈ​മ മോ​ൾ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.
അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വെ​ള​ള​നാ​ട് സ്വ​ദേ​ശി മ​ധു​വി​ന്‍റെ(59) മ​ക​ൻ ഡോ. ​ജ​യേ​ഷി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു ന​ഗ​ര​ത്തി​ൽ അ​പ​ക​ട പ​ര​ന്പ​യു​ണ്ടാ​ക്കി ഇ​വ​ർ ക​ട​ന്നു ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ, മ​ക​ൾ ഷൈ​മ​യു​മാ​യി നേ​മ​ത്ത് ഒ​രു അ​ഭി​മു​ഖ​ത്തി​നു പോ​യ മി​നി ജോ​യ് അ​വി​ടെ നി​ന്നും മ​ട​ങ്ങി വ​രും വ​ഴി ക​ര​മ​ന ജം​ഗ്ഷ​നു സ​മീ​പ​ത്തു വ​ച്ച് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു. മി​നി​യാ​യി​രു​ന്നു കാ​റോ​ടി​ച്ചി​രു​ന്ന​ത്. ഈ ​അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​വ​ർ കാ​ർ നി​ർ​ത്താ​തെ പോ​യി. എ​ന്നാ​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ കാ​റു​ട​മ​യും സു​ഹൃ​ത്തു​ക്ക​ളും കി​ള്ളി​പ്പാ​ല​ത്തു വ​ച്ച് ഇ​വ​രെ ത​ട​ഞ്ഞു.
എ​ന്നാ​ൽ അ​വ​രെ​യും വെ​ട്ടി​ച്ച് ക​ട​ന്ന ഇ​വ​ർ തു​ട​ർ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്പോ​ൾ വ​ഴു​ത​ക്കാ​ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. തു​ട​ർ​ന്ന് ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ത്തി​ല​ധി​കം ബൈ​ക്കു​ക​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പു.
അ​തി​നു ശേ​ഷം വെ​ള്ള​യ​ന്പ​ലം വ​ഴി ക​ട​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നും അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യ​തി​നും ഇ​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ച്ച​യോ​ടെ ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.