ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യ​ണം: ആ​ർ​പി​ഐ
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യെ ഇ​ല്ലാ​താ​ക്കു​ക​യും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ത​ക​ർ​ക്കു​വാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 29നു ​രാ​വി​ലെ 10ന് ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ്യ​ൻ​കാ​ളി​യു​ടെ 78-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ​ഠ​നോ​ത്സ​വ​വും പൂ​ർ​ണ ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൈ​ക്കാ​ട് വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ബാ​ർ​ട്ട​ണ്‍​ഹി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പേ​രൂ​ർ​ക്ക​ട രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്രി​ക കാ​ട്ടാ​ക്ക​ട, മു​ക്കോ​ല എ. ​മ​ണി​യ​ൻ, അ​രു​ണ്‍ കു​മാ​ർ മാ​യം, അ​നി​ൽ ചി​റ​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.