വി​ഴി​ഞ്ഞ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ല്ല; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ
Monday, June 24, 2019 12:35 AM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ആ​രം​ഭി​ച്ച വി​ഴി​ഞ്ഞ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​മ​ർ​ഷ​ത്തി​ൽ.
എ​ല്ലാ​വ​ർ​ഷ​വും സീ​സ​ണ് മു​ന്നോ​ടി​യാ​യി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ്, പോ​ലീ​സ്, തു​റ​മു​ഖം, റ​വ​ന്യൂ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​ത്തെ ജ​മാ​അ​ത്ത്, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം, തീ​ര​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ തീ​രു​മാ​നി​ച്ച് ന​ട​പ്പി​ലാ​ക്കാ​റു​ണ്ട്.
ഇ​ത്ത​വ​ണ എ​ഡി​എം ആ​ണ് യോ​ഗം വി​ളി​ച്ച​ത്. പ​ക്ഷെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ത​ട​സ​മാ​യി കി​ട​ക്കു​ന്ന അ​ദാ​നി​യു​ടെ ബാ​ർ​ജു​ക​ളാ​ണ്. ഇ​ത് അ​വി​ടെ നി​ന്നും മാ​റ്റും എ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ചെ​യ്തി​ല്ല .
ഇ​ത് കാ​ര​ണം ക​ട​ലി​ലേ​ക്ക് വ​ള്ള​ങ്ങ​ൾ ഇ​റ​ക്കാ​നും മ​ട​ക്കി കൊ​ണ്ടു​വ​രാ​നും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കു​ടി​ക്കാ​ൻ ശു​ദ്ധ​ജ​ലം, തു​റ​സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​യി താ​ത്കാ​ലി​ക​മാ​യി ഇ ​ടോ​യ‌​ല​റ്റു​ക​ൾ, വെ​ളി​ച്ചം ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം, സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളെ​ല്ലാം പേ​പ്പ​റി​ലൊ​തു​ങ്ങി. ചെ​റി​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ തീ​രം മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ട്ടി​ലാ​കു​ന്ന​ത് പ​തി​വാ​ണ്.
ഏ​റ്റ​വും ഗു​രു​ത​ര​മാ​യ​ത് സീ​സ​ൺ സ​മ​യ​ത്ത് തീ​ര​ത്ത് എ​ത്തു​ന്ന​വ​ർ ആ​രാ​ണെ​ന്നും എ​വി​ടെ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന​താ​ണ്. കൂ​ടാ​തെ തി​ര​ക്കി​നി​ട​യി​ൽ വ​ള്ള​ങ്ങ​ളി​ൽ നി​ന്ന് വ​ല​യും എ​ഞ്ചി​നു​ക​ളും മോ​ഷ​ണം പോ​കു​ന്ന​ത് ത​ട​യാ​ൻ താ​ത്കാ​ലി​ക​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തും ന​ട​ന്നി​ല്ല. .