കാ​യി​ക അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​ന​വു​മാ​യി ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രും
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രീ​മി​യ​ർ ലീ​ഗും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ർ​ന്ന് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ർ സ്കി​ൽ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ർ​ക്ക് ഫു​ട്ബോ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ നീ​ണ്ടു നി​ൽ​ക്കും.
ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും കേ​ര​ള സ​ർ​ക്കാ​രും ഒ​പ്പു വ​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​യി​കാ​ധ്യാ​പ​ക​ർ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ഒ​പ്പ് വ​ച്ച ക​രാ​റി​ന് ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ച്ചു. ബ്രി​ട്ടി​ഷ് കൗ​ണ്‍​സി​ൽ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ സൗ​ത്ത് ജ​ന​ക പു​ഷ്പ​നാ​ഥ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എ.​ഷാ​ജ​ഹാ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ഴി​ക്കോ​ട് മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി. പ്രീ​മി​യ​ർ സ്കി​ൽ​സ് കോ​ച്ച് ദി.​എം. ദീ​പ​ക്, ഷ​ഫീ​ഖ് ഹ​സ​ൻ, മ​റ്റ് നാ​ല് സ​ർ​ട്ടി​ഫൈ​ഡ് കോ​ച്ചു​ക​ൾ എ​ന്നി​വ​ർ പ​രി​ശീ​ന​ത്തി​നു നേ​തൃ​ത്വം ന​ല്കും.
ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ലെ ലോ​കോ​ത്ത​ര പാ​ട​വ​മാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക. പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​കാ​ധ്യാ​പ​ക​രി​ൽ നി​ന്നും മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ല​ഭി​ക്കും. ഈ ​പ​രി​പാ​ടി​യി​ൽ കൂ​ടു​ത​ൽ വ​നി​താ​പ്രാ​തി​നി​ധ്യ​വും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ്ര​ഫ​ഷ​ണ​ൽ സ്കി​ൽ​സ്, ടീം ​വ​ർ​ക്ക്, സ്വാ​ശ്ര​യം, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ വ​നി​ത​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സ​ഹാ​യ​ക​മാ​ണ്. പ്രീ​മി​യ​ർ സ്കി​ൽ​സ് പ്രോ​ഗ്രാം ത​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നു അ​ധ്യാ​പ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ത​ങ്ങ​ളു​ടെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ടീം ​വ​ർ​ക്കും, അ​ച്ച​ട​ക്ക​വും നേ​തൃ​ഗു​ണ​ങ്ങ​ളും പ​ഠി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ ഫു​ട്ബോ​ൾ ഒ​രു അ​ഭി​നി​വേ​ശ​മാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ൽ സൗ​ത്ത് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജ​ന​ക പു​ഷ്പ​നാ​ഥ​ൻ പ​റ​ഞ്ഞു.
കു​രു​ന്നു പ്രാ​യം മു​ത​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പ്രീ​മി​യ​ർ സ്കി​ൽ​സി​നു ക​ഴി​യും. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.