മേ​ലാ​രി​യോ​ട് ദേ​വാ​ല​യ​ത്തി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, June 24, 2019 12:35 AM IST
മാ​റ​ന​ല്ലൂ​ർ: മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ "ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വീ​ട്ടു​വ​ള​പ്പി​ൽ' എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി . മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​സ​ര​ത്തും വീ​ടു​ക​ളി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ പു​ന​ർ​ജ​നി​യി​ൽ നി​ന്ന് 1000 പാ​ക്ക​റ്റ് വി​ത്തു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്.
പ​രി​പാ​ടി നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി കെ. ​ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക​യി​ലെ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​ലാ​രി​യോ​ട് വാ​ർ​ഡ് മെ​ന്പ​ർ ന​ക്കോ​ട് അ​രു​ണ്‍, സ​ഹ​വി​കാ​രി ഫാ.​അ​ല​ക്സ് സൈ​മ​ണ്‍, ക​ഐ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​ന്നി​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സ​ജി ജോ​സ്, സെ​ക്ര​ട്ട​റി ബി​ജു കു​ന്നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.