വ്യാ​പാ​രി​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ നാ​ളെ
Monday, June 24, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി​യി​ലെ പ്ര​ള​യ സെ​സ് ഒ​ഴി​വാ​ക്കു​ക, വാ​റ്റ് കു​ടി​ശി​ക​യ്ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക, അ​ന​ധി​കൃ​ത ക​ട പ​രി​ശോ​ധ​നാ നീ​ക്കം ഒ​ഴി​വാ​ക്കു​ക, ക്ഷേ​മ​നി​ധി പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ്യാ​പാ​രി​ക​ൾ നാ​ളെ രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ​ല​യം സു​കു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. മ​നോ​ജ്, ജി​ല്ലാ ട്ര​ഷ​റ​ർ നെ​ട്ട​യം മ​ധു, നേ​താ​ക്ക​ളാ​യ ജെ. ​ശ​ങ്കു​ണ്ണി നാ​യ​ർ, ക​ര​മ​ന മാ​ധ​വ​ൻ​കു​ട്ടി, ആ​ര്യ​ശാ​ല സു​രേ​ഷ്, പാ​പ്പ​നം​കോ​ട് രാ​ജ​പ്പ​ൻ, വെ​ഞ്ഞാ​റ​മൂ​ട് ശ​ശി, പോ​ത്ത​ൻ​കോ​ട് അ​നി​ൽ​കു​മാ​ർ, എ. ​അ​ഹ​മ്മ​ദ്കു​ഞ്ഞ്, എ​സ്. ഹൈ​ദ്രോ​സ്, കു​ട​പ്പ​ന​ക്കു​ന്ന് വി​ന​യ​ച​ന്ദ്ര​ൻ, പാ​ലോ​ട് രാ​ജ​ൻ, സ​ണ്ണി ജോ​സ​ഫ്, എ​സ്. മോ​ഹ​ൻ​കു​മാ​ർ, സു​ബൈ​ർ വി​ള​പ്പി​ൽ​ശാ​ല, സ്റ്റാ​ച്യു ശ​ശി, ജെ.​എ​സ്. പ്ര​കാ​ശ്, ജോ ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.