മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഇ​നി 35 ചി​ത്ര​ങ്ങ​ൾ
Monday, June 24, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ഴാ​ൻ ര​ണ്ടു നാ​ൾ ശേ​ഷി​ക്കെ വി​വി​ധ മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​നി പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത് 35 ചി​ത്ര​ങ്ങ​ൾ. ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ 15 ഉം ​ലോം​ഗ് ഡോ​ക്യു​മെ​ന്‍റ​റി, ഷോ​ർ​ട്ട് ഫി​ക്ഷ​ൻ, ക്യാ​ന്പസ് എ​ന്നീ മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴും വീ​തം ചി​ത്ര​ങ്ങ​ളും കൈ​ര​ളി, ശ്രീ, ​നി​ള തി​യ​റ്റ​റു​ക​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും.
ഒ​രു ന​ഗ​ര​ത്തി​ന്‍റെ വി​കാ​സ​വും അ​തു നേ​രി​ടു​ന്ന അ​സ്ഥി​രാ​വ​സ്ഥ​യും പ്ര​മേ​യ​മാ​ക്കി​യ റീ​മ കൗ​ർ, ശ​ശാ​ങ്ക് വാ​ലി​യ എ​ന്നി​വ​രു​ടെ "സം​വെ​യ​ർ നോ​വെ​യ​ർ', ല​ക്നൗ​വി​ന്‍റെ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന നൂ​ർ​യാ​ബ് ന​ഖ​ട്ടി​ന്‍റെ "വാ​നി​ങ് മൂ​ണ്‍​സ്', ന​ഗ​ര​വത് ​കര​ണ​ത്തി​നി​ട​യി​ൽ ന​ഷ്ട​മാ​കു​ന്ന ജ​ജാ​മി​ന​നെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ൾ പ​റ​യു​ന്ന അ​വി​നാ​ഷ് മൗ​ര്യ ഗു​പ്ത, കൃ​തി ഗു​പ്ത എ​ന്നി​വ​രു​ടെ "റീ​ഡി​സ്ക​വ​റിം​ഗ് ജ​ജാം', രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ർ ഗം​ഗാ ക​നാ​ലി​ന്‍റെ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ​ൻ സേ​ന​ൻ ഒ​രു​ക്കു​ന്ന "ആ​ൻ ഐ​ല​ൻ​ഡ് ഓ​ഫ് ഇ​ല്ല്യൂ​ഷ​ൻ', വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ട്ടി​തേ​വാ​ങ്കു​ക​ളെ​ക്കു​റി​ച്ച് ബി​ജു പ​ങ്ക​ജ് ഒ​രു​ക്കി​യ "ബി​ഫോ​ർ ഇ​റ്റ് വാ​നി​ഷെ​സ്' , സ​ൻ​ഖ​ചി​ത് ബി​ശ്വാ​സി​ന്‍റെ "ലോ​ങ്ര' എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള 15 ചി​ത്ര​ങ്ങ​ളാ​ണ് ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ക​മ്യൂണി​റ്റി​യു​ടെ വോ​ട്ട​വ​കാ​ശ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള എ​സ്.​സൂ​ര​ജി​ന്‍റെ "അ​ഹം', കൊ​ച്ചി​യി​ലെ ഉൗ​രാ​ളി സം​ഗീ​ത​ബാ​ൻ​ഡി​നെ​ക്കു​റി​ച്ചു​ള്ള പി.​എ​സ്. അ​ർ​ജു​ന്‍റെ ’ഉൗ​രാ​ളി ബാ​ന്‍റ്’, ഒ​രു ഗ്രാ​മീ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​സി​ൽ റ​സാ​ക്കി​ന്‍റെ ’കു​യി​ൽ’, ന​വീ​ൻ സി. ​വി​ൽ​സ​ണ്‍​ന്‍റെ "ദി ​വീ​വിം​ഗ് ഡ്രീം​സ്' ഡോ​ക്യു​മെ​ന്‍റ​റി ഓ​ണ്‍ ചേ​ത​മം​ഗ​ലം ഹാ​ന്‍റ്ലൂം​സ്’, നൗ​ഫ​ൽ ന​സീ​റി​ന്‍റെ ’ദ​യ’, സെ​ൽ​വ​രാ​ജ് ആ​റി​ന്‍റെ ’ലോ​ക്ക​ർ’, തോ​ൽ​പ്പാ​വ​ക്കൂ​ത്തും സി​നി​മ​യും ത​മ്മി​ലു​ള്ള സാ​മ്യ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന ഗാ​യ​ത്രി​യു​ടെ ’പ്ര​തി​ച്ഛാ​യ’ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ക്യാ​ന്പസ് ചി​ത്ര​ങ്ങ​ൾ.
മ​നോ​ജ് എ. ​മി​ഷി​ഗ​ണ്‍​ന്‍റെ ’ഐ, ​റീ​ബോ​ണ്‍’, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ കൊ​റ​ഗ​രു​ടെ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഗി​രീ​ഷ് മ​ക്രേ​രി​യു​ടെ ’കാ​ലി​കോ​പ്ടെ​റി​സ് ഫ്ലോ​റി​ബു​ൻ​ഡ’, സീ​മ​ന്ത ഹാ​ൾ​ഡ​റു​ടെ ഇ​ൻ​സി​ഡി​യ​സ് ഇ​ൻ​ഡി​ഫ​റ​ൻ​സ്, ച​ത്ത പ​ശു​വി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ ചെ​റു​പ​ട്ട​ണ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ആ​സി​ഫ് മൊ​യ​ലി​ന്‍റെ എ ​സ്റ്റാ​ർ സ്റ്റ്ഡ​ഡ് സ്കൈ ​ബാ​ല​പീ​ഡ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ആ​ർ​തി ബ​ഗ്ദി​യു​ടെ ഫ്ളൈ​റ്റ് ഓ​ഫ് ഫ്രീ​ഡം, സ​ന്ദീ​പ് എ ​വ​ർ​മ്മ​യു​ടെ ദി ​ഡി​സ്ഗ​സ്, ശ്യാം​കാ​ന്ത് ധ​നോ​ർ​ക​റി​ന്‍റെ ഒ ​ക​ബീ​റ എ​ന്നി​വ​യാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ ഷോ​ർ​ട്ട് ഫി​ക്ഷ​ൻ ചി​ത്ര​ങ്ങ​ൾ.
രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി​യ ആ​ന​ന്ദ് പ​ട്‌​വ​ർ​ദ്ധ​ന്‍റെ റീ​സ​ണ്‍,സു​ഹേ​ൽ ബാ​ന​ർ​ജി​യു​ടെ ടൈ​ഡ്സ് ഓ​ഫ് ലൈ​ഫ്, വാ​ണി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ദി ​ഡെ​ത്ത് ഓ​ഫ് അ​സ്, സു​പ്രി​യോ സെ​ന്നി​ന്‍റെ വെ​യ്സ്റ്റ് ബാ​ന്‍റ്, സ​ഞ്ജീ​വ് ഷാ​യു​ടെ എ ​പ്ലെ​യ്സ് ടു ​ലീ​വ്, മ​ഹീ​ൻ മി​ർ​സ​യു​ടെ ഇ​ഫ് ഷി ​ബി​ൽ​റ്റ് എ ​ക​ണ്‍​ട്രി എ​ന്നീ ചി​ത്ര​ങ്ങ​ൾ മേ​ള​യു​ടെ ലോ​ങ് ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.
മേ​ള​യി​ലെ മി​ക​ച്ച ലോം​ഗ് ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഈ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​കു​ന്ന ചി​ത്ര​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും.
മി​ക​ച്ച ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഒ​രു ല​ക്ഷ​വും രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ര​ണ്ടാ​മ​ത്തേ​തി​ന് 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും.
മി​ക​ച്ച ഷോ​ർ​ട്ട് ഫി​ക്ഷ​ന് ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ന്ന ചി​ത്ര​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കും.
കേ​ര​ള​ത്തി​ൽ നി​ർ​മി​ച്ച മി​ക​ച്ച ക്യാ​ന്പ​സ് ചി​ത്ര​ത്തി​ന് 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ല​ഭി​ക്കു​ക.