ഡോ​ക്യുമെ​ന്‍റ​റി​ക​ളും ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ്: പ​ങ്ക​ജ് ഋ​ഷി​കു​മാ​ർ
Monday, June 24, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ അ​തേ​പ​ടി ആ​വി​ഷ്ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളെ ഡോ​ക്യു മെ​ന്‍റ​റി​ക​ളാ​യി നാ​മ​ക​ര​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​ങ്ക​ജ് ഋ​ഷി​കു​മാ​ർ. 12-ാമ​ത് രാ​ജ്യാ​ന്ത​ര ഡോ​ക്കു​മെ​ന്‍റ​റി ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പങ്കെടുക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​നു​ഷ്യ​രോ​ട് ഇ​ട​പ​ഴ​കി ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളും ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണെ​ന്നും ഓ​രോ ചി​ത്ര​ങ്ങ​ളേ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ത്തി കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​ക്രി​യ നി​ർ​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ല​ച്ചി​ത്ര​മേ​ള​ക​ൾ പോ​ലെ​യു​ള്ള വേ​ദി​ക​ളി​ൽ ഡോ​ക്യുമെ​ന്‍റ​റി, ഫി​ക്ഷ​ൻ, നോ​ണ്‍ ഫി​ക്ഷ​ൻ വി​ഭാ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​ന്ന് നി​ർ​മി​ക്ക​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ ഇ​വ​യു​ടെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും പു​ല​ർ​ത്തു​ന്ന​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ങ്ക​ജ് ഋ​ഷി​കു​മാ​റി​ന്‍റെ ജ​ന​നീ​സ് ജൂ​ലി​യ​റ്റ് ലോം​ഗ് എ​ന്ന ഡോ​ക്യുമെ​ന്‍റ​റി മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.
കാ​ല​ത്തി​ന് മു​ൻ​പേ ന​ട​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് പൊ​ൻ​കു​ന്നം വ​ർ​ക്കി​യെ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് പ​റ​ഞ്ഞു. പൊ​ൻ​കു​ന്നം വ​ർ​ക്കി​യു​ടെ ര​ച​ന​യെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ജ​യ​രാ​ജി​ന്‍റെ "ശ​ബ്ദി​ക്കു​ന്ന ക​ല​പ്പ' മ​നു​ഷ്യ​നും ചു​റ്റു​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ ചി​ത്രീ​ക​രി​ക്കു​ന്നു. ഒ​രു​കാ​ല​ത്ത് കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടി​യി​രു​ന്ന കേ​ര​ളം ഇ​ന്ന് മ​ണ്ണി​നോ​ടും പ​രി​സ്ഥി​തി​യോ​ടും കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന മു​ൻ​കൂ​ട്ടി കാ​ണാ​ൻ പൊ​ൻ​കു​ന്നം വ​ർ​ക്കി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു. ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​ക​ൾ യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​വും പ്ര​യോ​ജ​ന​വും ന​ൽ​കു​ന്നു​ണ്ടെ​ന്നും മീ​റ്റ് ദ ​പ്ര​സി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
വോ​ട്ട​വ​കാ​ശം സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ ഒ​രു 40 കാ​ര​ൻ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ പ്ര​മേ​യ​മാ​യ ചി​ത്രം ’ലു​ക്ക് അ​റ്റ് ദി ​സ്കൈ’​യു​ടെ സം​വി​ധാ​യ​ക​ൻ അ​ശോ​ക് വെ​യ്‌​ലൂ, "മ​ദ​ർ​ഹു​ഡി'​ന്‍റെ സം​വി​ധാ​യി​ക കൃ​തി, ബോം​ബെ​യി​ലെ ചേ​രി​യി​ൽ ജീ​വി​ക്കു​ന്ന ബാ​ല​ന്‍റെ ജീ​വി​തം അ​വ​ത​രി​പ്പി​ക്കു​ന്ന "ഡൂ​ബി'​യു​ടെ സം​വി​ധാ​യ​ക​ൻ കെ​യ്ത് ഗോ​മ​സ്, "പോ​ളാ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ക​മ​ൽ വാ​ഗ്ദ​രെ എ​ന്നി​വ​രും ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വച്ചു. മീ​രാ സാ​ഹി​ബാ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ.

വീ​ണ്ടെ​ടു​ക്കേ​ണ്ട​ത്
മാ​ന​വി​ക​ത:
പി.​സാ​യ്നാ​ഥ്

മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും അ​വ​യു​ടെ വീ​ണ്ടെ​ടു​ക്ക​ലി​ലൂ​ടെ മാ​ത്ര​മേ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​കു​ക​യു​ള്ളൂ​വെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പീ​പ്പി​ൾ ആ​ർ​ക്കൈ​വ്സ് ഓ​ഫ് റൂ​റ​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക എ​ഡി​റ്റ​റു​മാ​യ പി. ​സാ​യ്നാ​ഥ് പ​റ​ഞ്ഞു.
കൃ​ഷി​യി​ൽ നി​ന്നും കൃ​ഷി വ്യ​വ​സാ​യ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​വും കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ശ​ര​ത്ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നടത്തുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ക്കാ​ൾ അ​ധി​കം മൂ​ടി​വ​യ്ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ർ​ഷി​ക മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ആ​ദി​വാ​സി ക​ർ​ഷ​ക സ​മൂ​ഹം മും​ബൈ ന​ഗ​ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ ലോം​ഗ് മാ​ർ​ച്ച് ഈ ​നൂ​റ്റാ​ണ്ടി​ലെ ക​ർ​ഷ​ക മു​ന്നേ​റ്റ​ങ്ങ​ളി​ൽ വ​ച്ചേ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ഴ്ച​യാ​ണെ​ന്നും പി.​സാ​യ്നാ​ഥ് പ​റ​ഞ്ഞു. മും​ബൈ​യി​ലെ ആ​സാ​ദ് മൈ​താ​നി​യി​ലേ​ക്കും ഡ​ൽ​ഹി​യി​ലെ രാം ​ലീ​ലാ മൈ​താ​നി​യി​ലേ​ക്കും ക​ർ​ഷ​ക​രെ​ത്തേ​ടി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും ന​ഗ​ര​വാ​സി​ക​ളും ത​ന്‍റെ പ്ര​തീ​ക്ഷ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും പ​റ​ഞ്ഞു.
കൈ​ര​ളി​യി​ൽ സ്പെ​ഷ​ൽ സ്ക്രീ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മാ​ത്യു റോ​യി​യു​ടെ ദി ​ഡി​സ്പൊ​സ​സ്സ്ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ വ്യാ​വ​സാ​യി​ക​വ​ത്ക​ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് പി.​സാ​യ്നാ​ഥ് ച​ർ​ച്ച ചെ​യ്ത​ത്. ത​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ലൂ​ടെ ശ​ക്ത​മാ​യ പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ധീ​ര​നാ​യ പോ​രാ​ളി​യാ​യി​രു​ന്നു ശ​ര​ത്ച​ന്ദ്ര​നെ​ന്ന് മേ​ള​യു​ടെ ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ ബീ​നാ പോ​ൾ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ ആ​മു​ഖ​മാ​യി പ​റ​ഞ്ഞു.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സു​ഖാ​ന്ത്യം ഇ​ന്നു
പ്ര​ദ​ർ​ശി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ഡോ​ക്യുമെ​ന്‍റ​റി ഹ്ര​സ്വ​ച​ല​ച്ചി​ത്ര മേ​ള​യു​ടെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് ഓ​സ്കാ​റി​ൽ മി​ക​ച്ച ലൈ​വ് ആ​ക്ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട "സ്കി​ൻ' ഉ​ൾ​പ്പെ​ടെ ആ​റു സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കും.
സ്പെ​ഷ​ൽ സ്ക്രീ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഹ്ര​സ്വ​ചി​ത്രം "സു​ഖാ​ന്ത്യം' വൈ​കു​ന്നേ​രം ആ​റി​ന് ശ്രീ ​തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. വ​ർ​ണ വി​വേ​ച​നം വി​ഷ​യ​മാ​ക്കി​യു​ള്ള സ്കി​ൻ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ഗൈ ​നാ​റ്റി​വ് ആ​ണ്. കൈ​ര​ളി തി​യ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് പ്ര​ദ​ർ​ശ​നം.
ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി രോ​ഹി​ത് വെ​മു​ല​യു​ടെ ആ​ത്മ​ഹ​ത്യ പ്ര​മേ​യ​മാ​ക്കി​യു​ള്ള ദീ​പ ധ​ൻ​രാ​ജി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി "വീ ​ഹാ​വ് നോ​ട്ട് കം ​ഹി​യ​ർ റ്റു ​ഡൈ'​നി​ള തി​യ​റ്റ​റി​ൽ വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ദ​ർ​ശി​പ്പി​ക്കും.
രോ​ഹി​തി​ന്‍റെ മ​ര​ണം ഇ​ന്ത്യ​യി​ൽ ജാ​തി വ്യ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള വ​ലി​യ സം​വാ​ദ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ വ​ഴി​തു​റ​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്ന​ത്.
ബ്രെ​സ്റ്റ് കാ​ൻ​സ​റി​നെ കു​റി​ച്ചു​ള്ള ഇ​റാ​നി​യ​ൻ ക​ലാ​കാ​രി മാ​നി​യ അ​ക്ബാ​റി​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​റ​യു​ണ "എ ​മൂ​ണ്‍ ഫോ​ർ മൈ ​ഫാ​ദ​ർ', ജ​മൈ​ക്ക​യി​ലെ സ്ത്രീ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന "ബ്ലാ​ക്ക് മ​ദ​ർ' എ​ന്നീ ചി​ത്ര​ങ്ങ​ളും ഇ​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.
ആ​ർ​ടി​സ്റ്റ്സ് സി​നി​മാ വി​ഭാ​ഗ​ത്തി​ൽ സു​ദ​ർ​ശ​ൻ ഷെ​ട്ടി, മു​ര​ളി ചീ​രോ​ത്ത്, സാ​ഹേ​ജ് റാ​ഹെ​ൽ, മി​ഥു സെ​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.