ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ആ​ര് ഭ​രി​ക്കു​മെ​ന്ന് വെ​ള്ളം​കു​ടി വാ​ര്‍​ഡി​ലെ വോ​ട്ട​ർ​മാ​ർ തീ​രു​മാ​നി​ക്കും
Monday, June 24, 2019 12:29 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ആ​ര് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് 27ന് ​വേ​ട്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തും. വെ​ള്ളം​കു​ടി വാ​ര്‍​ഡി​ലെ മെ​മ്പ​ര്‍ രാ​ജി​വ​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ലാ​സി​ലാ​യി​രി​യ്ക്കു​ക​യാ​ണ്. വെ​ള്ളം​കു​ടി വാ​ര്‍​ഡി​ലെ മെ​മ്പ​റാ​യി​രു​ന്ന സ​ജു​വി​ന് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​ജി​വ​ച്ച​താ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​രു വി​ജ​യി​ച്ചാ​ലും അ​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം ല​ഭി​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി​യാ​ണ് മു​ന്ന​ണി​ക​ളു​ടെ പ്ര​ചാ​ര​ണം .
ഇ​തി​നോ​ട​കം ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യും ,ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ​യും വാ​ർ​ഡി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന് എ​ട്ട്, കോ​ണ്‍​ഗ്ര​സി​ന് എ​ട്ട്, സി​പി​ഐ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റ് നി​ല.
പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. മു​ന്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന ജി.​ശി​വ​ദാ​സ​നാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി, ല​ത​യാ​ണ് സി​പി​എ സ്ഥാ​നാ​ര്‍​ഥി. പ്ര​ശാ​ന്താ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി.
1430 വോ​ട്ട​ര്‍​മാ​രാ​ണ് വാ​ര്‍​ഡി​ലു​ള്ള​ത്.