നി​ര​വ​ധി കേ​സുകളി​ലെ പ്ര​തി​ക​ൾ ഏ​റ്റു​മു​ട്ടി; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു
Monday, June 24, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പാ​ള​യം സാ​ഫ​ല്യം കോ​പ്ല​ക്സി​നു പി​ന്നി​ലാ​യാ​ണ് ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്.
മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സ​തി എ​ന്ന​യാ​ൾ​ക്കാ​ണ് കൈ​യ്ക്കും തോ​ളി​ലും കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബി​ജു​വാ​ണ് കു​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​യാ​ളും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​രു​വ​രും ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .