കന്യാകുളങ്ങര റോഡിൽ അ​പ​ക​ട കു​ഴി​യൊ​രു​ക്കി വാ​ട്ട​ർ അ​ഥോ​റി​റ്റി
Sunday, June 23, 2019 1:24 AM IST
വെ​മ്പാ​യം: സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട കു​ഴി​യൊ​രു​ക്കി വാ​ട്ട​ർ അ​ഥോ​റി​റ്റി. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. നെ​ടു​മ​ങ്ങാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ പ​രി​ധി​യി​ൽ ക​ന്യാ​കു​ള​ങ്ങ​ര ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ബോ​യ്സ് സ്കൂ​ളു​ക​ളു​ടെ സ​മീ​പ​ത്താ​ണ് കു​ഴി​ക​ളു​ള്ള​ത്.​മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പൈ​പ്പ് ലൈ​ൻ പ​ണി​ക​ൾ​ക്കാ​യി എ​ടു​ത്ത കു​ഴി​യ​ക​ളാ​ണ് മൂ​ടാ​തെ കി​ട​ക്കു​ന്ന​ത്.

ക​ന്യാ​കു​ള​ങ്ങ​ര ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന​ടു​ത്താ​യി കാ​ൽ ന​ട​യാ​ത്ര​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ന്ന​ര മീ​റ്റ​ർ താ​ഴ്ച​യി​ലു​മാ​ണ് കു​ഴി​യെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​ത്. പു​ല്ല് മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വീ​ഴു​ന്ന​തും പ​തി​വാ​കു​ക​യാ​ണ്.​

ക​ന്യാ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള കു​ഴി വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം കാ​ൽ ന​ട​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തു​മാ​ണ് വീ​ഴു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.​

കു​ഴി​യി​ൽ ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.