യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 23, 2019 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​ർ എ​സ്എ​ഫ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യോ​ഗാ​ദി​നം ആ​ച​രി​ച്ചു. ദ​ർ​ശ​നാ ബി.​ഷാ​ജി​യു​ടെ ശ്ലോ​ക പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ദി​നാ​ച​ര​ണ​ത്തി​ൽ മു​ട്ട​യ്ക്കാ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ.​സീ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ബ്ല​സ്വി​ൻ യോ​ഗാ ദി​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ചി​ത്ര​ര​ച​ന , പോ​സ്റ്റ​ർ ര​ച​ന മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. യോ​ഗാ പ​രി​ശീ​ല​ക സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ന്നി​ച്ച് യോ​ഗാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.