ബൈ​ക്കി​ലെ​ത്തി​യ സം​ഘം പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു
Thursday, May 16, 2019 12:14 AM IST
വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നു. പോ​ലീ​സ് മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ര്‍​ന്നു​വെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വെ​ള്ള​റ​ട ക​ളി​യി​ക്ക​ല്‍ വ​ട​ക്കേ​വീ​ട്ടി​ല്‍ അ​ജ​ന്ത​കു​മാ​രി(49) യു​ടെ മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ര്‍​ന്ന​ത്. വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് അ​ജ​ന്ത​കു​മാ​രി. ഇ​ന്ന​ലെ നൈ​റ്റ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വെ​ള്ള​റ​ട ടൗ​ണി​ല്‍ ഫോ​ട്ടോ​കോ​പ്പി​യെ​ടു​ത്ത് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് അം​ഗ​സം​ഘം മാ​ല​പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​യു​ട​ന്‍ എ​ത്തി​യ എ​സ്ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ര്‍​ന്നു​വെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മോ​ഷ്ടാ​ക്ക​ള്‍ മു​ഖം ക​ര്‍​ച്ചീ​ഫ് കൊ​ണ്ട് മ​റ​ച്ചി​രു​ന്ന​തി​നാ​ല്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൂ​ന്നു​പേ​രെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും തി​രി​ച്ച​റി​യാ​നാ​വാ​ത്ത​തി​നാ​ൽ വി​ട്ട​യ​ച്ചു. മോ​ഷ്ടാ​ക്ക​ള്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ അ​ജ​ന്ത​കു​മാ​രി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.ക​വ​ര്‍​ച്ച ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ബൈ​ക്കി​ന്‍റെ ന​ന്പ​ർ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. സ്ഥ​ല​ത്ത് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ബി​ജു വി. ​നാ​യ​ര്‍ അ​റി​യി​ച്ചു.