ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നുസ​മീ​പം കാ​ട്ടു​പോ​ത്തി​ൻകൂ​ട്ടം
Thursday, October 10, 2024 7:07 AM IST
പാ​ലോ​ട്: ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു സ​മീ​പം കാ​ട്ടു​പോ​ത്തി​ൻകൂ​ട്ടം ഇ​റ​ങ്ങി. നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​ലോ​ട് ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള റോ​ഡി​ൽ കാ​ട്ടു​പോ​ത്തി​ൻകൂ​ട്ട​ത്തെ ക​ണ്ട​ത്. റോ​ഡി​ലൂ​ടെ പോ​യ യാ​ത്ര​ക്കാ​രാ​ണ് കാ​ട്ടു​പോ​ത്തുകളെ ക​ണ്ട​ത്.

കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം കാ​ട്ടു​പോ​ത്തു​ക​ൾ വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ഇ​ത്ര​യും കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​തി​ൽ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വി​തു​ര മാ​ങ്കാ​ല​യി​ൽ കാ​ട്ടു​പോ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ൽ വീ​ണ​ത്.