വിവാഹ വാഗ്ദാനം നല്കി പീഡനം: യുവാവ് പിടിയില്‍
1460208
Thursday, October 10, 2024 7:07 AM IST
വെള്ളറട: ഫെയ്സ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ ആര്യങ്കോട് പോലീസ് പിടികൂടി. ആലപ്പുഴ വണ്ടാനം നെടുംതട്ട് പാലില്‍ സദനത്തില്‍ അനിയന് ബാബു എന്നു വിളിക്കുന്ന ആദര്‍ശ് (23) ആണ് പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ആര്യങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ്, എസ്ഐ ശ്രീ കോവിന്ദ്, ഗ്രേഡ് എസ്ഐ ഷൈലോക്ക,് എഎസ്ഐ അനില്‍കുമാര്‍, സിപിഒ മാരായ ആനന്ദ്, സ്വരാജ്, അഭയദേവ്, വിലാസന് അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത.് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.